കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി: കേന്ദ്രസർക്കാരിനെ വീണ്ടും സമീപിച്ച് കേരളംജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണല്‍ ഉടൻ പ്രവര്‍ത്തനക്ഷമമായേക്കുംവയോജന പാർപ്പിട വിപണി വൻ വളർച്ചയിലേക്ക്റഷ്യൻ എണ്ണ വാങ്ങിയതിന്റെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രംഇന്ത്യ 18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

വാഹന ഇൻഷുറൻസ് പ്രീമിയം തുക ജൂൺ 1 മുതൽ കൂടും

ദില്ലി: തേർഡ് പാർട്ടി മോട്ടോർ വാഹന ഇൻഷുറൻസിന്റെ അടിസ്ഥാന പ്രീമിയം നിരക്കുകൾ വർധിപ്പിച്ച് കേന്ദ്രം. പുതുക്കിയ നിരക്കുകൾ 2022 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും. 2019-20 സാമ്പത്തിക വർഷത്തിലാണ് ഇതിനു മുൻപ് നിരക്കുകൾ പുതുക്കിയത്. കോവിഡ്-19 ബാധിച്ച സമയത്ത് നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തുകയായിരുന്നു.
പുതിയ നിരക്കുകൾ പ്രകാരം, 1000 സിസിയിൽ കവിയാത്ത സ്വകാര്യ കാറുകളുടെ തേർഡ് പാർട്ടി ഇൻഷുറൻസിന്റെ വാർഷിക നിരക്ക് 2,094 രൂപയായി. 2019-20 വർഷത്തിൽ ഇത് 2,072 രൂപയായിരുന്നു. 1000 സിസിക്കും 1500 സിസിക്കും ഇടയിൽ എൻജിൻ ശേഷിയുള്ള സ്വകാര്യ കാറുകളുടെ തേർഡ് പാർട്ടി ഇൻഷുറൻസ് 3,221 രൂപയിൽ നിന്ന് 3,416 രൂപയായി ഉയർത്തി. അതേസമയം 1500 സിസിക്ക് മുകളിൽ എൻജിൻ ശേഷിയുള്ള വലിയ സ്വകാര്യ വാഹനങ്ങളുടെ പ്രീമിയം 7,890 രൂപയിൽ നിന്ന് 7,897 രൂപയായി കുറയും.
റോഡ്, ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ ഗസറ്റ് വിജ്ഞാപനം അനുസരിച്ച്, 150 സിസിക്ക് മുകളിലുള്ളതും എന്നാൽ 350 സിസിയിൽ കൂടാത്തതുമായ ഇരുചക്ര വാഹനങ്ങളുടെ ഇൻഷുറൻസ് പ്രീമിയം 1,366 രൂപയും 350 സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങളുടെ ഇൻഷുറൻസ് പ്രീമിയം 2,804 രൂപയും ആയിരിക്കും. മൂന്ന് വർഷത്തെ സിംഗിൾ പ്രീമിയം നിരക്കുകളും വിജ്ഞാപനത്തിലുണ്ട്. 1000 സിസിയിൽ കൂടാത്ത പുതിയ കാറുകൾക്ക് 6,521 രൂപയും 1000 സിസിക്കും 1500 സിസിക്കും ഇടയിലുള്ള കാറിന് 10,640 രൂപയുമാണ് സിംഗിൾ പ്രീമിയം തുക. 1500 സിസിയിൽ കൂടുതലുള്ള പുതിയ സ്വകാര്യ വാഹനങ്ങൾക്ക് 24,596 രൂപയ്ക്ക് മൂന്ന് വർഷത്തേക്ക് ഇൻഷുറൻസ് ലഭിക്കും.
75 സിസിയിൽ താഴെയുള്ള ഇരുചക്രവാഹനങ്ങൾക്ക് അഞ്ച് വർഷത്തെ സിംഗിൾ പ്രീമിയം തുക 2,901 രൂപയാണ്. 75 സിസി മുതൽ 150 സിസി വരെയുള്ളവയ്ക്ക് 3,851 രൂപയാണ്. 150 സിസി മുതൽ 350 സിസി വരെയുള്ളവയ്ക്ക് 7,365 രൂപയാണ്. 350 സിസിയിൽ കൂടുതലുള്ള ഇരുചക്ര വാഹനങ്ങളുടെ അഞ്ച് വർഷത്തെ സിംഗിൾ പ്രീമിയം തുക 15,117 രൂപയാണ്.
ഇലക്ട്രിക് വാഹനങ്ങളുടെ കാര്യമെടുക്കുകയാണെങ്കിൽ, 30 കിലോവാട്ടിൽ താഴെ എൻജിൻ പവർ വരുന്ന വാഹനങ്ങൾക്ക് മൂന്ന് വർഷത്തേക്ക് 5,543 രൂപ സിംഗിൾ പ്രീമിയം ആയി അടയ്ക്കാം. 30 കിലോവാട്ടിനും 65 കിലോവാട്ടിനും ഇടയിലുള്ള വാഹനങ്ങൾക്ക് 9,044 രൂപയാണ് പ്രീമിയം തുക. 65 കിലോവാട്ടിൽ കൂടുതലുള്ള വലിയ ഇലക്ടോണിക് വാഹനങ്ങൾക്ക് മൂന്ന് വർഷത്തേക്ക് 20,907 രൂപ നൽകണം. 3 കിലോവാട്ടിൽ കൂടാത്ത പുതിയ ഇരുചക്ര വാഹനങ്ങൾക്ക് അഞ്ച് വർഷത്തെ സിംഗിൾ പ്രീമിയത്തിന് കീഴിൽ 2,466 രൂപയ്ക്ക് ഇൻഷുറൻസ് ലഭിക്കും. മൂന്ന് കിലോവാട്ടിനും ഏഴ് കിലോവാട്ടിനും ഇടയിലുള്ള വാഹനങ്ങൾക്ക് അഞ്ച് വർഷത്തേക്ക് സിംഗിൾ പ്രീമിയം ആയി 3,273 രൂപ അടയ്ക്കാം. ഏഴ് കിലോവാട്ടിനും 16 കിലോവാട്ടിനും ഇടയിലുള്ള വാഹനങ്ങൾക്ക് അഞ്ച് വർഷത്തേക്ക് 6,260 രൂപ നൽകണം. 16 കിലോവാട്ടിൽ കൂടുതൽ ശേഷിയുള്ള ഉയർന്ന പവർ വരുന്ന ഇരുചക്ര വാഹനങ്ങൾക്ക് അഞ്ച് വർഷത്തേക്ക് 12,849 രൂപയ്ക്ക് ഇൻഷുറൻസ് ലഭിക്കും.

X
Top