
കൊച്ചി: സാമ്പത്തിക മേഖലയിലെ മികച്ച ഉണർവും ഗ്രാമീണ വിപണിയിലെ ഉപഭോഗത്തിലെ വർദ്ധനയും വരും ദിവസങ്ങളിൽ യൂസ്ഡ് ട്രക്കുകളുടെ വില കൂടാൻ ഇടയാക്കുമെന്ന് പ്രമുഖ ഗവേഷണ ഏജൻസിയായ ശ്രീറാം മൊബിലിറ്റി വ്യക്തമാക്കി. കഴിഞ്ഞ മാസം രാജ്യത്തെ കാറുകളുടെ വിൽപ്പനയിൽ ഒൻപത് ശതമാനം ഇടിവുണ്ടായി.
പെട്രോൾ, ഡീസൽ ഉപഭോഗവും അഞ്ച് ശതമാനം കുറഞ്ഞതായി ഓട്ടോമൊബൈൽ, ലോജിസ്റ്റിക്‌സ് രംഗത്തെ ഏറ്റവും പുതിയ ചലനങ്ങൾ വിശകലനം ചെയ്യുന്ന ശ്രീറാം മൊബിലിറ്റി ബുള്ളറ്റിൻ വ്യക്തമാക്കുന്നു.
ഖാരിഫ് സീസൺ വിളവെടുപ്പ് അടുക്കുന്നതോടെ കാർഷിക, വാണിജ്യ വാഹനങ്ങളുടെ വിൽപ്പനയിൽ ഉണർവുണ്ടാകുമെന്നും ശ്രീറാം ഫിനാൻസ് റിപ്പോർട്ടിൽ പറയുന്നു. യൂസ്ഡ് വാണിജ്യ ട്രക്കുകളുടെ വിൽപ്പന കൂടുകയാണ്.
7.5 മുതൽ 16 ടൺ വരെ ശേഷിയുള്ള യൂസ്ഡ് ട്രക്കുകളുടെ വിൽപ്പന വാർഷികാടിസ്ഥാനത്തിൽ ഏഴ് ശതമാനവും 3136 ടൺ ശേഷിയുള്ള ട്രക്കുകളുടെ വിൽപ്പന 43 ശതമാനവും കൂടി.