ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ചെറു പായ്ക്കറ്റുകളിലെ വലിയ വിപ്ലവം

രാജീവ് ലക്ഷ്മണൻ

പ്രമുഖ ബ്രാന്‍ഡുകള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ ചെറു പായ്ക്കറ്റുകള്‍ വിപണിയിലെത്തിച്ച് അത്ഭുതം സൃഷ്ടിച്ചത് ഒരു വിപ്ലവം തന്നെയായിരുന്നു. ഇതോടെ വിലക്കൂടുതലുള്ള ഉല്‍പ്പന്നങ്ങള്‍ താങ്ങാവുന്ന വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാവുകയായിരുന്നു. ഡിറ്റര്‍ജന്റും ഷാമ്പുവും ആരോഗ്യ പാനീയങ്ങളും സോപ്പും ബിസ്‌ക്കറ്റുമൊക്കെ ഇങ്ങനെ ചെറുപായ്ക്കറ്റുകളില്‍ എത്തിയവയില്‍ ഉള്‍പ്പെടും. ബൂസ്റ്റും ഹോര്‍ലിക്‌സും സര്‍ഫ് എക്‌സലും കാവിന്‍ കെയര്‍ ഷാമ്പുവുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. ഉല്‍പ്പന്നങ്ങള്‍ താങ്ങാവുന്ന വിലയ്ക്ക് ലഭിക്കുമെന്നു മാത്രമല്ല വിവിധ ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടാനും ഉപഭോക്താക്കള്‍ക്കായി. വിലക്കൂടുതലുള്ള വലിയ പായ്ക്കറ്റായിതിനാല്‍ പ്രീമിയം ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ വാങ്ങാതിരുന്നവര്‍ക്കും പ്രസ്തുത ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ചെറുപായ്ക്കറ്റുകള്‍ കാരണമായി.

ഏതു വിഭാഗത്തില്‍പ്പെടുന്നവര്‍ക്കും പ്രീമീയം ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള അവസരെ കൈവന്നു. മാത്രമല്ല ആദ്യ തവണ വാങ്ങി ഉപയോഗിച്ച് ഇശശ്ടപ്പെട്ട ഉപക്ഷോക്താക്കള്‍ അത് തുടര്‍ന്നും ഉപയോഗിക്കാനും ഇടയായി. പ്രീമിയം ബ്രാന്‍ഡുകളുടേതാണെങ്കില്‍പ്പോലും ചെറുപായ്ക്കറ്റ് മിക്കവാറും കടകളില്‍ ലഭ്യമാണ്. വില കുറവായതിനാല്‍ വില്‍പ്പനയുണ്ടാകും എന്നതുതന്നെയാണ് ഇതിനു പിന്നില്‍. വലിയ സ്റ്റോറുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും വലിയ പായ്ക്കറ്റുകളില്‍ മാത്രം ലഭ്യമായിരുന്ന ഉല്‍പ്പന്നങ്ങള്‍ താങ്ങാവുന്ന വിലയക്ക് പ്രാദേശിക കടകളിലും എത്തിയത് കൂടുതല്‍ ഉപഭോക്താക്കളെയും സൃഷ്ടിച്ചു.

പായ്ക്കറ്റുകളുടെ വലിപ്പക്കുറവ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഘടകമാണ്. സൗകര്യപൂര്‍വ്വം ബാഗിലും മറ്റും സൂക്ഷിക്കാമെന്നതിനാല്‍ യാത്രാവേളകളില്‍ ഇതു ഉപകാരപ്പെടും. ഭക്ഷ്യവസ്തുക്കളുട മാത്രമല്ല ഷാമ്പുവും ഡിറ്റര്‍ജന്റുമൊക്കെ ആവശ്യത്തിനുമാത്രം കയ്യിലെടുക്കാന്‍ കഴിയുന്നു. ചെറുപായ്ക്കറ്റുകളില്‍ ലഭ്യമാവുന്നു എന്നതുകൊണ്ട് വീടുനു പുറത്തുപോവുമ്പോഴും ഇഷ്ടബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍തന്നെ ഉപഭോക്താവിന് ഉപയോഗിക്കാന്‍ കഴിയുന്നു.

ഉല്‍പ്പന്നങ്ങളുടെ പരീക്ഷണ വിപണനത്തിനും സൗജന്യമായി നല്‍കാനും ഈ ചെറുപായ്ക്കറ്റുകള്‍ പ്രയോജനപ്പെടുത്താം. ബ്രാന്‍ഡുകള്‍ക്ക് പുതിയ ഉല്‍പ്പന്നം പുറത്തിറക്കുമ്പോള്‍ അതിന്റെ വിപണന സാധ്യത മനസ്സിലാക്കാന്‍ ഇത് വിതരണെ ചെയ്യാം ഇത്തരത്തില്‍ ചെറുപായ്ക്കറ്റുകള്‍ സാമ്പിളായി ലഭിക്കുന്ന ഉപഭോക്താവിന് തുടര്‍ന്ന് പ്രസ്തുത ബ്രാന്‍ഡിനോട് താല്‍പ്പര്യം തോന്നാം. ഒരു ബ്രാന്‍ഡിന്റെ ഉല്‍പ്പന്നം ആദ്യമായി കാണുന്ന ഉപഭോക്താവിന് പരീക്ഷണാര്‍ത്ഥം ചെറുപായ്ക്കറ്റുകള്‍ ഉപയോഗിക്കാം.

വിലക്കൂടുതലുള്ള ഉല്‍പ്പന്നം ചെറുപായക്കറ്റുകളില്‍ അവതരിപ്പിക്കന്നത് ഒരു വിപണനതന്ത്രം തന്നെയാണ്. മൈക്രോ ബ്രാന്‍ഡിംഗ് എന്നു വിശേഷിപ്പിക്കാവുന്ന സങ്കല്‍പ്പം ആദ്യം രൂപം കൊണ്ടത് യുഎസിലാണ്.ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ അതേ ഗുണമേന്മയോടെ താങ്ങാവുന്ന വിലയ്ക്ക് ചെറുപായ്ക്കറ്റില്‍ അവതരിപ്പിക്കുന്നതാണ് ഇതിന്റെ ആകര്‍ഷണം. പണത്തിനൊത്ത മൂല്യം ആഗ്രഹിക്കുന്നവര്‍ക്ക് അനുഗ്രഹമാണ് ചെറുപായ്ക്കറ്റുകളിലെ ഉല്‍പ്പന്നങ്ങള്‍. കൂടാതം ഒറ്റത്തവണത്തെ ഉപയോഗത്തിനും ഇത് അനുയോജ്യം. ചെറുപായ്ക്കറ്റുകളുടെ കുറഞ്ഞ വില അത് കൂടുതല്‍ വിറ്റഴിയാനും ഇടയാക്കും.ഇതില്‍ ദുഃഖകരമായ സത്യം ഉല്‍പ്പന്നം പായ്ക്ക് ചെയ്തു വരുന്ന തീരെ ചെറിയ പ്ലാസ്റ്റിക് കൂടുകള്‍ വേണ്ട വിധം റീസൈക്കിള്‍ ചെയ്യപ്പെടാത്തതുകൊണ്ട് മാലിന്യക്കൂമ്പാരത്തില്‍ കുന്നു കൂടുകയോ പരിസരങ്ങളില്‍ പറന്നു നടക്കുകയോ ചെയ്യുന്നുവെന്നതാണ്.

X
Top