സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

പുതിയ പാമ്പന്‍പാലത്തിലൂടെ ഗതാഗതത്തിന് അനുമതി; നിര്‍മ്മാണത്തില്‍ പാകപ്പിഴകളെന്ന് സുരക്ഷ കമ്മീഷണര്‍

ചെന്നൈ: പുതിയ പാമ്പൻപാലത്തിലൂടെ തീവണ്ടി സർവീസ് നടത്തുന്നതിന് റെയില്‍വേ സുരക്ഷാ കമ്മിഷണർ അനുമതി നല്‍കി. മണിക്കൂറില്‍ പരമാവധി 75 കിലോമീറ്റർ വേഗത്തില്‍ യാത്രാവണ്ടികളും ചരക്കു വണ്ടികളും ഓടിക്കാം.

എന്നാല്‍, കപ്പലുകള്‍ക്ക് വഴിയൊരുക്കുന്ന വെർട്ടിക്കല്‍ ലിഫ്റ്റിങ് സ്പാനിലൂടെ 50 കിലോമീറ്റർ വേഗത്തില്‍ വണ്ടിയോടിക്കാനേ അനുമതിയുള്ളൂ. മണിക്കൂറില്‍ 58 കിലോമീറ്ററിലേറെ വേഗത്തില്‍ കടല്‍ക്കാറ്റുള്ളപ്പോള്‍ പാലത്തിലൂടെ തീവണ്ടി ഗതാഗതം പാടില്ല.

ദക്ഷിണ മേഖലാ സേഫ്റ്റി കമ്മിഷണർ എ.എം. ചൗധരിയും സംഘവും നവംബർ 13, 14 തീയതികളില്‍ നടത്തിയ സുരക്ഷാ പരിശോധനയുടെ റിപ്പോർട്ടാണ് ബുധനാഴ്ച പുറത്തുവിട്ടത്. ഒരു നൂറ്റാണ്ടു മുൻപു നിർമിച്ച പഴയ പാമ്പൻപാലം എൻജിനിയറിങ് മികവിന്റെ മാതൃകയായി വാഴ്ത്തപ്പെട്ടിരുന്നെങ്കില്‍ പുതിയ പാലത്തിന്റെ രൂപകല്പനയിലും നിർമാണത്തിലും ഒട്ടേറെ പാളിച്ചകള്‍ വന്നിട്ടുണ്ടെന്ന് റിപ്പോർട്ടില്‍ പറയുന്നു.

സുരക്ഷാ കമ്മിഷണർ ചൂണ്ടിക്കാണിച്ച ചില പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷമായിരിക്കും പാലത്തിന്റെ ഉദ്ഘാടനം. പ്രധാമന്ത്രി നരേന്ദ്രമോദിയുടെ സൗകര്യമനുസരിച്ച്‌ ഉദ്ഘാടനത്തീയതി നിശ്ചയിക്കുമെന്നാണ് അറിയുന്നത്.

കപ്പലുകള്‍ക്ക് കടന്നുപോകാൻ ഒരുഭാഗം ലംബമായി ഉയരുന്ന രാജ്യത്തെ ആദ്യ ‘വെർട്ടിക്കല്‍ ലിഫ്റ്റിങ്’പാലമാണ് പാമ്പനിലേത്. ഇന്ത്യൻ റെയില്‍വേയുടെ എൻജിനിയറിങ് വിഭാഗമായ റെയില്‍ വികാസ് നിഗം ലിമിറ്റഡാണ് 535 കോടി രൂപ ചെലവില്‍ പാലം പണിതത്. 101 സ്പാനുകളും ഒരു വെർട്ടിക്കല്‍ ലിഫ്റ്റിങ് സ്പാനുമാണ് പുതിയ പാലത്തിലുള്ളത്.

കപ്പലിനു വഴിയൊരുക്കുന്ന വെർട്ടിക്കല്‍ ലിഫ്റ്റിങ് പാലത്തിന് 71.79 മീറ്റർ നീളമുണ്ട്. 1914-ല്‍ നിർമിച്ച പഴയ പാലം കാലപ്പഴക്കം കാരണം ഗതാഗത യോഗ്യമല്ലായതോടയാണ് പുതിയ പാലത്തിന്റെ പണി തുടങ്ങിയത്.

പഴയ റെയില്‍പ്പാലത്തിലൂടെയുള്ള തീവണ്ടി ഗതാഗതം അപകട മുറിയിപ്പിനെത്തുടർന്ന് 2022 ഡിസംബർ 23 മുതല്‍ നിർത്തിവെച്ചിരിക്കുകയാണ്. തീർഥാടകർക്കും വിനോദസഞ്ചാരികള്‍ക്കും ഇപ്പോള്‍ റോഡുമാർഗമേ രാമേശ്വരത്ത് എത്താനാവൂ.

പുതിയപാലം തുറക്കുന്നതോടെ കേരളത്തില്‍നിന്നുള്ള അമൃത എക്സ്പ്രസ് ഉള്‍പ്പെടെയുള്ള തീവണ്ടികള്‍ രാമേശ്വരം വരെ ഓടും. പാലം തുറക്കുന്നതോടെ നവീകരിച്ച രാമേശ്വരം റെയില്‍വേ സ്റ്റേഷനും ഉദ്ഘാടനം ചെയ്യും.

X
Top