
പുതിയ തൊഴിൽ നിയമം സ്വകാര്യ മേഖലയിലെ ബാങ്കുകളുടെയും ഇൻഷുറൻസ് കമ്പനികളുടെയും പ്രവർത്തന ചെലവിൽ കാര്യമായ വർധനവുണ്ടാക്കിയതായി വിലയിരുത്തൽ. 2025-26 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ (Q3FY26) പല പ്രമുഖ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ചെലവിൽ വലിയ വർധന രേഖപ്പെടുത്തി.
ശമ്പള ഘടനയിലുണ്ടായ മാറ്റങ്ങളും ഗ്രാറ്റുവിറ്റി, പെൻഷൻ ഫണ്ടുകളിലേക്കുള്ള ഉയർന്ന വിഹിതവുമാണ് സാമ്പത്തിക ആഘാതത്തിന്റെ പ്രധാന കാരണം. എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ ലാഭനഷ്ട കണക്കുകളിൽ കോടിക്കണക്കിന് രൂപയുടെ അധിക ബാധ്യത വകയിരുത്തിക്കഴിഞ്ഞു. അതേസമയം, നിലവിലെ ശമ്പള ഘടന പുതിയ നിയമങ്ങളോട് പൊരുത്തപ്പെടുന്നതിനാൽ പൊതുമേഖലാ ബാങ്കുകളെ കാര്യമായി ബാധിച്ചിട്ടില്ല.
സ്വകാര്യ ബാങ്കുകൾ
പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ വന്നതോടെ സ്വകാര്യ ബാങ്കുകളുടെ പ്രവർത്തന ചെലവിൽ കാര്യമായ വർധന ഉണ്ടായി.
പുതിയ നിയമങ്ങൾ മൂലമുണ്ടായ അധിക ചെലവ്.
*എച്ച്.ഡി.എഫ്.സി ബാങ്ക് വ്യക്തമാക്കുന്നത് പ്രകാരമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തുക കണക്കാക്കിയിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അന്തിമ ചട്ടങ്ങളും വിശദീകരണങ്ങളും വരുന്നതനുസരിച്ച് കൂടുതൽ മാറ്റം വന്നേക്കാം.
ഇൻഷുറൻസ് മേഖല
ബാങ്കുകളെപ്പോലെ തന്നെ സ്വകാര്യ ഇൻഷുറൻസ് കമ്പനികളും ജീവനക്കാരുടെ ആനുകൂല്യങ്ങൾക്കായി അധിക തുക നീക്കിവെച്ചിട്ടുണ്ട്:
എച്ച്.ഡി.എഫ്.സി ലൈഫ് ഇൻഷുറൻസ്: 106.02 കോടി (കൺസോളിഡേറ്റഡ് റവന്യൂ അക്കൗണ്ടിൽ ഉൾപ്പെടുത്തി).
ഐ.സി.ഐ.സി.ഐ ലംബാർഡ് ജനറൽ ഇൻഷുറൻസ്: 53.06 കോടി.
ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ്: 11.04 കോടി.
ചെലവ് കൂടാനുള്ള പ്രധാന കാരണങ്ങൾ
ശമ്പള ഘടനയിലെ മാറ്റം: പുതിയ നിയമപ്രകാരം ജീവനക്കാരുടെ അടിസ്ഥാന ശമ്പളം (Basic Pay) മൊത്തം ശമ്പളത്തിന്റെ നിശ്ചിത ശതമാനമായിരിക്കണം. ഇത് മറ്റ് അലവൻസുകളിൽ മാറ്റം വരുത്തുന്നതിനും അടിസ്ഥാന ശമ്പളം ഉയർത്തുന്നതിനും കാരണമാകുന്നു.
ആനുകൂല്യങ്ങളിലെ വർധന
അടിസ്ഥാന കൂടുന്നതോടെ അത് അടിസ്ഥാനമാക്കിയ കണക്കാക്കുന്ന ഗ്രാറ്റുവിറ്റി (Gratuity), പെൻഷൻ ഫണ്ടുകൾ (Pension Funds) എന്നിവയിലേക്ക് തൊഴിലുടമ നൽകേണ്ട വിഹിതവും ആനുപാതികമായി വർധിച്ചു.






