സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

പുതിയ ആദായനികുതി ബിൽ നിയമമായി; 2026 ഏപ്രിൽ ഒന്നിനു പ്രാബല്യത്തിലാകും

ന്യൂഡൽഹി: പുതിയ ആദായനികുതി ബിൽ 2026 ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരും. ബിൽ മുമ്പ് രാജ്യസഭയിലും ലോക്സഭയിലും പാസ്സായിരുന്നു. രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെയാണ് നിയമമായത്. നിലവിൽ പ്രാബല്യത്തിലുള്ള 1961ലെ ആദായനികുതി ബിൽ ഇതോടെ ഓർമയാകും. സെലക്ട് കമ്മിറ്റി നിർദേശിച്ച ഭേദഗതികളോടെയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിച്ചത്.

നിലവിലെ ആദായനികുതി നിയമത്തിൽ 5.12 ലക്ഷം വാക്കുകളാണെങ്കിൽ പുതിയ ബില്ലിലിത് 2.6 ലക്ഷമാക്കി കുറച്ചു. 47 അധ്യായങ്ങൾ 23 ആയി. വകുപ്പുകൾ 819 ആയിരുന്നത് 536 ആയി കുറഞ്ഞു. 39 പട്ടികകളും 40 ഫോർമുലകളും ഉൾപ്പെടുത്തി. 1961ലെ ആദായനികുതി നിയമത്തിലെ ഭാഷ കൂടുതൽ ലളിതമാക്കുകയും യുക്തിസഹമാക്കുകയും ചെയ്യുകയാണ് പുതിയ ബില്ലിന്റെ ലക്ഷ്യം.

X
Top