ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

വാട്‌സാപ്പില്‍ പുതിയ ഫീച്ചര്‍ വരുന്നു

ദൈർഘ്യമേറിയ സന്ദേശങ്ങള്‍ സംഗ്രഹിക്കാനുള്ള ഫീച്ചർ അവതരിപ്പിക്കാൻ വാട്സാപ്പ്. മെറ്റ AI നല്‍കുന്ന ഫീച്ചർ സ്വകാര്യ സംഭാഷണങ്ങള്‍, ഗ്രൂപ്പുകള്‍, ചാനലുകള്‍ എന്നിവയിലെ ചാറ്റുകള്‍ എന്നിവ സംഗ്രഹിക്കും.

ദൈർഘ്യമേറിയ സന്ദേശത്തിന്റെ ഉള്ളടക്കം വളരെവേഗം മനസിലാക്കാൻ സഹായിക്കുകയും വിലപ്പെട്ട സമയം ലാഭിക്കുകയും ചെയ്യുന്നതാണ് പുതിയ ഫീച്ചറെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ടുചെയ്യുന്നു. വായിക്കാത്ത സന്ദേശങ്ങള്‍ അനവധി ഉണ്ടെങ്കില്‍ സംഗ്രഹം തയ്യാറാക്കാനുള്ള ബട്ടണ്‍ വാട്സാപ്പില്‍ ദൃശ്യമാകും.

മെറ്റയുടെ പ്രൈവറ്റ് പ്രോസസിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സംഗ്രഹം തയ്യാറാക്കുന്നത്. വാട്ട്സ്‌ആപ്പിനോ മെറ്റയ്ക്കോ മറ്റാർക്കെങ്കിലുമോ നിങ്ങളുടെ സന്ദേശങ്ങള്‍ ലഭ്യമാകില്ലെന്ന് ഉറപ്പാക്കും എന്നാണ് മെറ്റ അവകാശപ്പെടുന്നത്.

മുഴുവൻ പ്രക്രിയയും സുരക്ഷിതമായാണ് നടത്തുന്നത്. സന്ദേശത്തിന്റെ ഉള്ളടക്കം സൂക്ഷിക്കുകയോ നിലനിർത്തുകയോ ചെയ്യാതെ സംഗ്രഹം നേരിട്ട് മൊബൈല്‍ ഫോണ്‍ അടക്കമുള്ളവയിലേക്ക് തിരികെ ലഭ്യമാക്കും.

അഡ്വാൻസ്ഡ് ചാറ്റ് പ്രൈവസി ഓണാക്കിയിട്ടുള്ള ചാറ്റുകളില്‍ ഈ ഫീച്ചർ ലഭ്യമാകില്ല എന്നാണ് മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്യുന്നത്. ഇത് സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ കൊണ്ടല്ല, മറിച്ച്‌ ചില സംഭാഷണങ്ങളില്‍ AI-ടൂളുകള്‍ ഉപയോഗിക്കാൻ താല്‍പ്പര്യമില്ലാത്ത ഉപയോക്താക്കളെ മുന്നില്‍ക്കണ്ടാണ്.

സന്ദേശങ്ങള്‍ സംഗ്രഹിക്കാനുള്ള ഓപ്ഷൻ ചാറ്റുകളിലും ഗ്രൂപ്പുകളിലും ചാനലുകളിലും ദൃശ്യമാകും, ഇത് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നിലനിർത്തിക്കൊണ്ട് തന്നെ എല്ലാ സന്ദേശങ്ങളിലൂടെയും കടന്നുപോകാതെ കാര്യം വളരെ വേഗത്തില്‍ മനസിലാക്കാൻ ഉപയോക്താക്കള്‍ക്ക് അവസരം നല്‍കും.

ഭാവിയിലെ ഒരു അപ്ഡേറ്റില്‍ ഈ ഫീച്ചർ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചാറ്റുകളുടെ പശ്ചാത്തലത്തില്‍ എ.ഐ വാള്‍പേപ്പറുകള്‍ സൃഷ്ടിക്കാൻ കഴിയുന്ന സംവിധാനവും വാട്സാപ്പ് ഉടൻ അവതരിപ്പിക്കുമെന്നാണ് വിവരം.

എ.ഐ വാള്‍പേപ്പർ ജനറേറ്റുചെയ്യാനും അത് ചാറ്റുകളുടെ പശ്ചാത്തലത്തില്‍ ഉപയോഗിക്കാനും ടെക്സ്റ്റ് പ്രോംപ്റ്റ് ഉപയോഗിച്ച്‌ സാധിക്കും. ടെക്സ്റ്റ് പ്രോംപ്റ്റുകള്‍ ഉപയോഗിച്ച്‌ നിങ്ങള്‍ക്ക് എന്തും സൃഷ്ടിക്കാൻ കഴിയും എന്നതാണ് സവിശേഷത.

പശ്ചാത്തലത്തില്‍ പുതിയ നിറങ്ങള്‍, വസ്തുക്കള്‍ അല്ലെങ്കില്‍ മൃഗങ്ങളുടെ ചിത്രങ്ങള്‍ എന്നിവയെല്ലാം ഉപയോഗിച്ച്‌ പിന്നീട് അവ പരിഷ്ക്കരിക്കാനും സാധിക്കും.

X
Top