അലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജിഎൽപിജി പ്രതിസന്ധി പരിഹരിക്കാൻ 10 കിലോ സിലിണ്ടർ വിതരണം ചെയ്യുമെന്ന പ്രചാരണം തള്ളി കേന്ദ്രംമിഡിൽ ഈസ്റ്റ് യുദ്ധത്തിൽ ആഗോള വ്യോമയാന വ്യവസായത്തിന് നഷ്ടമായത് 53 ബില്യൺ ഡോളർ

നെറ്റ് വെബ് ടെക്‌നോളജീസിന് ബംപര്‍ ലിസ്റ്റിംഗ്‌

ന്യൂഡല്‍ഹി: നെറ്റ് വെബ് ടെക്‌നോളജീസ് ഓഹരികള്‍ 89 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്തു. എന്‍എസ്ഇയില്‍ 947 രൂപയിലും ബിഎസ്ഇയില്‍ 942.5 രൂപയിലുമായിരുന്നു ലിസ്റ്റിംഗ്. േ്രഗ മാര്‍ക്കറ്റില്‍ 390 രൂപ പ്രീമിയത്തിലായിരുന്നു സ്റ്റോക്ക്.

നേരത്തെ കമ്പനി ഐപിഒ 90.36 മടങ്ങ് അധികം സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു. യോഗ്യതയുള്ള നിക്ഷേപ സ്ഥാപനങ്ങള്‍ (ക്യുഐബി) തങ്ങള്‍ക്കനുവദിച്ചതിന്റെ 228.91 മടങ്ങ് അധികവും നിക്ഷേപ സ്ഥാപനങ്ങള്‍ 81.81 മടങ്ങ് അധികവും ചില്ലറ നിക്ഷേപകര്‍ 19.15 മടങ്ങ് അധികവും സബ്‌സ്‌ക്രിപ്ഷന്‍ നടത്തി. 206 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 8.5 ദശലക്ഷം ഓഹരികള്‍ വിറ്റഴിച്ച ഓഫര്‍ ഫോര്‍ സെയിലുമായിരുന്നു ഐപിഒ.

ആങ്കര്‍ നിക്ഷേപകരില്‍ നിന്നും കമ്പനി 189 കോടി രൂപ സമാഹരിച്ചു. ഐപിഒ വഴി സമാഹരിക്കുന്ന തുകയില്‍ 32.29 കോടി രൂപ മൂലധന ചെലവിനായി വിനിയോഗിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു.128 കോടി രൂപ ദീര്‍ഘകാല പ്രവര്‍ത്തന മൂലധന ആവശ്യത്തിനും 22.5 കോടി രൂപ കടം തിരിച്ചടക്കുന്നതിനുമാണ് ചെലവിടുന്നത്.

ഐടി ഹാര്‍ഡ് വെയര്‍, ടെലികോം ആന്റ് നെറ്റ്വര്‍ക്കിംഗ് മേഖലകളിലെ കേന്ദ്രസര്‍ക്കാരിന്റെ ഉല്‍പ്പാദന ബന്ധിത ഇന്‍സെന്റീവ് സ്‌കീമിന് യോഗ്യത നേടിയിട്ടുള്ള കമ്പനിയാണ് നെറ്റ്വെബ് ടെക്നോളജീസ് ഇന്ത്യ.2022-23ല്‍ കൈവരിച്ച വരുമാനം 445 കോടി രൂപ.മുന്‍വര്‍ഷം ഇത് 247.03 കോടി രൂപയായിരുന്നു.

ലാഭം 22.45 കോടി രൂപയില്‍ നിന്നും 46.94 കോടിയായി വളര്‍ന്നു.

X
Top