ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

അറ്റ പ്രത്യക്ഷ നികുതി പിരിവ് ഏപ്രിൽ-നവംബർ കാലയളവിൽ 10.64 ലക്ഷം കോടിയായി

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ എട്ട് മാസത്തെ അറ്റ പ്രത്യക്ഷ നികുതി പിരിവ് ബജറ്റ് എസ്റ്റിമേറ്റിന്റെ (ബിഇ) 58.34 ശതമാനമായ 10.64 ലക്ഷം കോടി രൂപയായി.

ഏപ്രിൽ-നവംബർ മാസങ്ങളിലെ അറ്റ നികുതി പിരിവ് 10.64 ലക്ഷം കോടി രൂപയാണ്, ഇത് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 23.4 ശതമാനം കൂടുതലാണെന്ന് ധനമന്ത്രാലയം അറിയിച്ചു.

റീഫണ്ടുകൾ നൽകുന്നതിന് മുമ്പുള്ള മൊത്തം കളക്ഷനുകൾ ഏപ്രിൽ-നവംബർ കാലയളവിൽ 17.7 ശതമാനം വർധിച്ച് 12.67 ലക്ഷം കോടി രൂപയായി.

നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ മുതൽ നവംബർ വരെ ഇഷ്യൂ ചെയ്തത് 2.03 ലക്ഷം കോടി രൂപയുടെ റീഫണ്ടുകളാണ്.

തുടക്കത്തിൽ റീഫണ്ട് പരാജയപ്പെടുകയും പിന്നീട് സാധുതയുള്ള ബാങ്ക് അക്കൗണ്ടുകൾ നൽകുകയും ചെയ്ത കേസുകൾക്കായി പ്രത്യേക മുൻകൈ എടുത്തതായി മന്ത്രാലയം അറിയിച്ചു.

നടപ്പ് സാമ്പത്തിക വർഷം പ്രത്യക്ഷ നികുതി (വ്യക്തിഗത ആദായനികുതി, കോർപ്പറേറ്റ് നികുതി) ഇനത്തിൽ 18.23 ലക്ഷം കോടി രൂപയും പരോക്ഷ നികുതി (ജിഎസ്ടി, കസ്റ്റംസ്, എക്സൈസ്) എന്നിവയിൽ നിന്ന് 15.38 ലക്ഷം കോടി രൂപയും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ ആഴ്ച ആദ്യം, പുതുക്കിയ എസ്റ്റിമേറ്റുകളിൽ നടപ്പ് സാമ്പത്തിക വർഷത്തെ മൊത്തം നികുതി പിരിവ് ലക്ഷ്യമായ 33.61 ലക്ഷം കോടി രൂപയുടെ ബജറ്റ് എസ്റ്റിമേറ്റിൽ സർക്കാർ ഉറച്ചുനിൽക്കാൻ സാധ്യതയുണ്ടെന്ന് ഒരു മുതിർന്ന ധനമന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇതുവരെ, പ്രത്യക്ഷ നികുതി പിരിവിൽ ഏകദേശം 20 ശതമാനവും പരോക്ഷ നികുതി പിരിവിൽ 5 ശതമാനവും ഉയർന്നിട്ടുണ്ട്.

X
Top