
മുംബൈ: പ്രമുഖ ഉപഭോക്തൃ ഉത്പന്ന കമ്പനിയായ നെസ്ലെ രണ്ടാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 753.2 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 23.64 ശതമാനം ഇടിവാണിത്. വരുമാനം അതേസമയം 10.6 ശതമാനം ഉയര്‍ന്ന് 5643.6 കോടി രൂപയായി.
ഉത്പാദന ചെലവാണ് അറ്റാദായം കുറച്ചത്. പ്രത്യേകിച്ചും കൊക്കോയുടേയും പാലിന്റേയും വില. ഉത്സവ സീസണ്‍ പ്രമാണിച്ച് പ്രവര്‍ത്തന ചെലവും വര്‍ദ്ധിച്ചു. ആഭ്യന്തര വില്‍പന10.8 ശതമാനം ഉയര്‍ന്ന് 5411 കോടി രൂപയായി. നാലില്‍ മൂന്ന് ഉത്പന്നങ്ങളുടേയും വില്‍പന അളവ് ഇരട്ട അക്ക വളര്‍ച്ച കാഴ്ചവച്ചതായി കമ്പനി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മനീഷ് തിവാരി പറഞ്ഞു.
ആഭ്യന്തര വില്‍പന ഇരട്ട അക്ക വളര്‍ച്ച പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കമ്പനി ഓഹരി 5 ശതമാനം ഉയര്‍ന്നു. പ്രകടനം പ്രതീക്ഷിച്ചതിലും മികച്ചതാണെന്ന് ബ്രോക്കറേജ് സിഎല്‍എസ്എ പറയുന്നു. സര്‍പ്രൈസ് വളര്‍ച്ചയാണെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിയും ചൂണ്ടിക്കാട്ടി.