എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

അറ്റാദായത്തില്‍ 13.4 ശതമാനം ഇടിവ് നേരിട്ട് നെസ്ലെ ഇന്ത്യ

മുംബൈ: നെസ്ലെ ഇന്ത്യയുടെ ഒന്നാംപാദ അറ്റാദായത്തില്‍ വന്‍ ഇടിവ്. 13.4 ശതമാനം കുറഞ്ഞ് 646.6 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ നെറ്റ് പ്രോഫിറ്റ്. ഇത് അനലിസ്റ്റുകള്‍ പ്രതീക്ഷിച്ചതിലും കുറവാണ്. പ്രവര്‍ത്തവരുമാനം 5.9 ശതമാനം ഉയര്‍ന്ന് 5096.2 കോടി രൂപയിലെത്തി.

ഒന്‍പതോളം ബ്രോക്കറേജുകള്‍ പ്രവചിച്ചിരുന്നത് കമ്പനി 751 കോടി രൂപ അറ്റാദായം രേഖപ്പെടുത്തുമെന്നായിരുന്നു. എഫ്എംസിജി മേജറിന്റെ പുതിയ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി മനീഷ് തിവാരിയെ നിയമിക്കാന്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.

നിലവിലെ ചെയര്‍മാന്‍ സുരേഷ് നാരായണന്‍ ഈ മാസത്തോടെ പിരിഞ്ഞുപോകുന്നതിനാലാണ് ഇത്. കൊക്കോ, കാപ്പി എന്നിവയിലുണ്ടായ വിലവര്‍ദ്ധനവാണ് മാഗി നിര്‍മ്മാതാവിന് തിരിച്ചടിയായത്. കമ്പനിയുടെ പ്രധാന ഉത്പന്നങ്ങളായ കിറ്റ്കാറ്റ് ചോക്ലേറ്റ്, നെസ് കഫെ എന്നിവയുടെ പ്രധാന ഘടകങ്ങളാണ് ഇവ.

ഉത്പന്നങ്ങളുടെ വിലയിലുണ്ടായ വര്‍ദ്ധനവ് പ്രവര്‍ത്തന ഫലത്തെ ബാധിച്ചു, നെസ്ലെ ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സുരേഷ് നാരായണന്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

ഉയര്‍ന്ന പ്രവര്‍ത്തന ചെലവുകളും വാണിജ്യ ബാങ്കുകളില്‍ നിന്ന് വായ്പകളെടുത്തതും സാമ്പത്തിക ചെലവുകള്‍ക്ക് കാരണമായി. അതേസമയം ഭക്ഷ്യ എണ്ണയുടേയും കൊക്കോയുടേയും വില സ്ഥിരത കൈവരിക്കുന്നതും കാപ്പിയുടെ വില കുറയുന്നതും വരും പാദങ്ങളില്‍ നേട്ടമാകും.

കമ്പനി ഓഹരി 4.93 ശതമാനം ഇടിഞ്ഞ് 2331.70 രൂപയിലെത്തിയിട്ടുണ്ട്.

X
Top