കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

നെസ്ലെ ഇന്ത്യ: അറ്റാദായം പ്രതീക്ഷിച്ച തോതിലായില്ല

ന്യൂഡല്‍ഹി: പ്രമുഖ എഫ്എംസിജി കമ്പനിയായ നെസ്ലെ ഇന്ത്യ ഒന്നാംപാദ ഫലങ്ങള്‍ പുറത്തുവിട്ടു. 698.34 കോടി രൂപയാണ് അറ്റദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 36.8 ശതമാനം കൂടുതല്‍.

തൊട്ടുമുന്‍പാദത്തില്‍ കമ്പനി അറ്റാദായത്തില്‍ 5.1 ശതമാനത്തിന്റെ കുറവ് വരുത്തിയിരുന്നു. വരുമാനം 15.14 ശതമാനമുയര്‍ന്ന് 4658.53 കോടി രൂപയായപ്പോള്‍ ആഭ്യന്തര വില്‍പന, ഉത്പന്ന മിശ്രിതത്തിലും അളവിലും ഉയര്‍ന്നു നിന്നു.

വില്‍പന 25.4 ശതമാനം കൂടുതലാണ്. അതേസമയം കമ്പനിയുടെ അറ്റാദായം പ്രതീക്ഷിച്ചതിനൊപ്പമെത്തിയില്ല. എന്നാല്‍ വരുമാനം കണക്കുകൂട്ടിയ തോതിലാണ്.

പ്രധാന ഉത്പന്നമായ മാഗി നൂഡില്‍സ് ഇരട്ട അക്ക വില്‍പന വളര്‍ച്ച രേഖപ്പെടുത്തിയെന്നും കമ്പനി അറിയിക്കുന്നു. മാത്രമല്ല കമ്പനിയുടെ പാല്‍ ഉത്പന്നങ്ങളും സമാന പ്രകടനമാണ് നടത്തിയത്.

കമ്പനി ഓഹരി 22325.30 രൂപയിലാണ് ക്ലോസ് ചെയ്തത്. മുന്‍ക്ലോസിംഗിനെ അപേക്ഷിച്ച് 2.08 ശതമാനം കുറവ്.

X
Top