ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്

75000 കോടിയുടെ പ്രീമിയം മാര്‍ക്കറ്റില്‍ കണ്ണുവെച്ച് നെസ്ലെ ഇന്ത്യ

മുംബൈ: രാജ്യത്തെ പ്രീമിയംവല്‍ക്കരണ പ്രവണതയെ പ്രയോജനപ്പെടുത്താന്‍ എഫ്എംസിജി കമ്പനിയായ നെസ്ലെ ഇന്ത്യ. നഗര ഉപഭോഗത്തില്‍, നെസ്ലെ ഇന്ത്യയുടെ പ്രീമിയം ഉല്‍പ്പന്നങ്ങള്‍ വിഭാഗം വളര്‍ച്ചയെ മറികടക്കുന്നതായി കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സുരേഷ് നാരായണന്‍ പറഞ്ഞു.

നഗരങ്ങളിലും ഗ്രാമങ്ങളിലും പ്രീമിയംവല്‍ക്കരണ പ്രവണതയ്ക്ക് കമ്പനി സാക്ഷ്യം വഹിക്കുന്നതായി കമ്പനി പറയുന്നു. മാഗി, കിറ്റ് കാറ്റ്, നെസ്‌കഫെ എന്നിവയുടെ നിര്‍മ്മാതാക്കള്‍ വിശകലന വിദഗ്ധര്‍ക്കും സ്ഥാപന നിക്ഷേപകര്‍ക്കും മുമ്പാകെ അഭിപ്രായപ്പെട്ടു.

തങ്ങളുടെ ഉല്‍പ്പന്ന വിഭാഗങ്ങളില്‍ മൊത്തത്തില്‍ പ്രീമിയം വല്‍ക്കരണത്തിനുള്ള അവസരം ഏകദേശം 7,500 കോടി രൂപയുടേതാണെന്ന് മീറ്റിനെ അഭിസംബോധന ചെയ്തുകൊണ്ട് നെസ്ലെ ഇന്ത്യയുടെ ഔട്ട്ഗോയിംഗ് ചെയര്‍മാന്‍ പറഞ്ഞു. ഇതില്‍ കണ്ണുവെച്ചാണ് നെസ്ലെയുടെ പ്രവര്‍ത്തനം.

തയ്യാറാക്കിയ വിഭവങ്ങള്‍, പാചക സഹായങ്ങള്‍, പാല്‍ ഉല്‍പന്നങ്ങള്‍, പോഷകാഹാരം, പൊടിച്ചതും ദ്രവരൂപത്തിലുള്ളതുമായ പാനീയങ്ങള്‍, മിഠായി, വളര്‍ത്തുമൃഗ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ പ്രീമിയം വല്‍ക്കരണ പ്രവണത നല്‍കുന്നതിനും പ്രയോജനപ്പെടുത്തുന്നതിനുമുള്ള ബ്രാന്‍ഡ് പോര്‍ട്ട്ഫോളിയോ തങ്ങള്‍ക്കുണ്ടെന്ന് നെസ്ലെ ഇന്ത്യ വിശ്വസിക്കുന്നു.

‘ഞങ്ങള്‍ ഒരു പ്രീമിയം പോര്‍ട്ട്ഫോളിയോ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നില്ല. ഞങ്ങള്‍ക്ക് ഇതിനകം തന്നെ ഒരു പ്രീമിയം പോര്‍ട്ട്ഫോളിയോ ഉണ്ട്, അത് നമുക്ക് പ്രയോജനപ്പെടുത്താനും ഫലപ്രാപ്തിയിലേക്ക് വളരാനും കഴിയും.

ഗ്രാമീണ ഇന്ത്യ പോലും പ്രീമിയം ഉല്‍പ്പന്നങ്ങളോട് അഭിരുചിയുള്ളവരാണ്. ഞങ്ങളുടെ നഗര തന്ത്രത്തിന്റെ ഭാഗമായി ഞങ്ങളും പ്രീമിയമൈസേഷന്‍ പ്രവണത സ്വീകരിക്കും,” അദ്ദേഹം പറഞ്ഞു.

എന്നിരുന്നാലും, അവസരങ്ങള്‍ ഉണ്ടായിരുന്നിട്ടും, ചരക്ക് വിലക്കയറ്റം, ഉപഭോഗ വളര്‍ച്ചയിലെ മാന്ദ്യം തുടങ്ങിയ വെല്ലുവിളികള്‍ നിലനില്‍ക്കുന്നുണ്ടെന്നും നാരായണന്‍ കൂട്ടിച്ചേര്‍ത്തു. ഭക്ഷ്യ വിലക്കയറ്റം ഉപഭോഗത്തെ ബാധിക്കുന്നതായി നെസ്ലെ ഇന്ത്യ പറഞ്ഞു.

പ്രധാന പണപ്പെരുപ്പം മിതമായിക്കൊണ്ടിരിക്കുമ്പോള്‍, തിരഞ്ഞെടുത്ത കാര്‍ഷികോല്‍പ്പന്നങ്ങളില്‍ ഉയര്‍ന്ന വില നിലനില്‍ക്കുന്നു,’ അദ്ദേഹം പറഞ്ഞു.

ഗ്രാമീണ വിപണിയില്‍ നെസ്ലെ സാന്നിധ്യം കൂടുതല്‍ വര്‍ധിപ്പിക്കുകയാണ്. വളര്‍ച്ചയില്‍ മാന്ദ്യമുണ്ടെങ്കിലും, ചരിത്രപരമായി എപ്പോഴും മുന്നിലായിരുന്ന നഗരവിപണിയെ ഗ്രാമീണ വിപണി മറികടക്കുന്നുണ്ട്.

X
Top