കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

മികച്ച മൂന്നാംപാദ ഫലങ്ങള്‍ പുറത്തുവിട്ട് നെസ്ലെ ഇന്ത്യ

ന്യൂഡല്‍ഹി: മാഗി,കിറ്റ്കാറ്റ് ഉത്പാദകരായ നെസ്ലെ ഇന്ത്യ മൂന്നാം പാദ പ്രവര്‍ത്തനഫലം പ്രഖ്യാപിച്ചു. അറ്റാദായം 62 ശതമാനമുയര്‍ത്തി 628 കോടി രൂപയാക്കാന്‍ കമ്പനിയ്ക്കായി. വരുമാനം 13.8 ശതമാനമുയര്‍ന്ന് 4257 കോടി രൂപ.

എബിറ്റ 15.4 ശതമാനമുയര്‍ന്ന് 982 കോടി രൂപയായും പ്രവര്‍ത്തന മാര്‍ജിന്‍ 22.8 ശതമാനത്തില്‍ നിന്ന് 23 ശതമാനമായും വികസിച്ചു. ടോപ് ലൈനും ബോട്ടം ലൈനും പ്രതീക്ഷിച്ചതോതിലാണ്. 4295 കോടി രൂപയും 611 കോടി രൂപയുമാണ് യഥാക്രമം പ്രതീക്ഷിച്ച വരുമാനവും ലാഭവും.

മൂന്നാം പാദ പ്രവര്‍ത്തനഫലങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് കമ്പനി ഓഹരി ഉയര്‍ന്നിട്ടുണ്ട്. 2.64 ശതമാനം നേട്ടത്തില്‍ 19769.95 രൂപയില്‍ ട്രേഡിംഗ് തുടരുന്നു. 75 രൂപ ലാഭവിഹിതം പ്രഖ്യാപിക്കാനും കമ്പനി തയ്യാറായി.

X
Top