ഡോളറിനെതിരെ നിലമെച്ചപ്പെടുത്തി രൂപഇന്ത്യയ്‌ക്കെതിരായ യുഎസിന്റെ പിഴ ചുമത്തല്‍,വളര്‍ച്ചയെ ബാധിക്കില്ലെന്ന് വിദഗ്ധര്‍കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി: പാലക്കാട് ഇന്‍റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന്‍റെ നിർമാണം സെപ്റ്റംബറിൽഇന്ത്യയ്ക്കുമേലുള്ള ട്രമ്പിന്റെ 25 ശതമാനം താരിഫ് സമ്മര്‍ദ്ദ തന്ത്രമെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ഇറാനുമായി ഇടപാട്; ആറ് ഇന്ത്യന്‍ കമ്പനികള്‍ക്കെതിരെ യുഎസ് ഉപരോധം

നെസ്റ്റ് ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍ ഡോ. ജവാദ് ഹസ്സന്റെ ആത്മകഥ ‘ദി ആര്‍ട്ട് ഓഫ് ദി പോസ്സിബിള്‍’ പ്രകാശനം ചെയ്തു

കൊച്ചി : ലോകത്തിലെ മികച്ച ഇരുപത്തിയഞ്ചിലധികം കമ്പനികളിലൂടെ പ്രശസ്തമായ നെസ്റ്റ് ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാനും, ഇരുപതിലധികം ഐ.പി കളുടെ രചയിതാവുമായ ഡോ. ജവാദ് ഹസ്സന്റെ ആത്മകഥ ‘ദി ആര്‍ട്ട് ഓഫ് ദി പോസ്സിബിള്‍’ സാം പിട്രോഡ പ്രകാശനം ചെയ്തു. ഒരു സംരഭകനെന്ന നിലയില്‍ ഏറെ വെല്ലുവിളികള്‍ നിറഞ്ഞ കാലത്തിലൂടെ സഞ്ചരിച്ച്, ലോകപ്രശസ്തമായ ഐബിഎം, എഎംപി എന്നിവിടങ്ങളിലെ നേതൃത്വപരമായ വിവിധ സ്ഥാനമാനങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. കേരളത്തോടുള്ള അടങ്ങാത്ത സ്നേഹവും പ്രതിബദ്ധതയുടെയും ഫലമായാണ് അദ്ദേഹം അനുജന്‍ ജഹാന്‍ഗിറിനൊപ്പം ചേര്‍ന്ന് മൂന്ന് പതിറ്റാണ്ടു മുന്‍പ് കേരളത്തില്‍ നെസ്റ്റ് ഗ്രൂപ്പ് തുടങ്ങുന്നത്. വിവിധ ഭൂഖണ്ഡങ്ങളിലായി നെസ്റ്റ് ഗ്രൂപ്പിന്‍റെ കീഴില്‍ വ്യത്യസ്തമായ ടെക്നോളജി കമ്പനികള്‍ രൂപപ്പെടുത്തിയെടുക്കുന്നതില്‍ അദ്ദേഹം ഇക്കാലയളവില്‍ സുപ്രധാന പങ്ക് വഹിച്ചു.
ഡോ. ജവാദ് ഹസ്സന്റെ ദീര്ഘവീക്ഷണത്തിന്‍റെയും പരിശ്രമത്തിന്‍റെയും ഫലമായാണ് ഇന്ത്യയിലെ ആദ്യ ഐ ടി പാര്‍ക്കായ ടെക്നോപാര്‍ക്കിന്‍റെ ആരംഭം. കേരളത്തിലേക്ക് ഐ ടി, ഇലക്ട്രോണിക്സ് ഹാർഡ്‌വെയർ എന്നീ വ്യവസായങ്ങള്‍ കൊണ്ട് വരുന്നതിലും അദ്ദേഹത്തിന്‍റെ പരിശ്രമം പരമപ്രധാനമായിരുന്നു.
കേരളത്തില്‍ നിന്ന് സാധാരണ ചുറ്റുപാടുകളില്‍ നിന്ന് യു എസിലെത്തി മികച്ച വിജയങ്ങള്‍ കൊയ്ത അദ്ദേഹത്തിന്‍റെ 82 വര്ഷങ്ങളാണ് പുസ്തകത്തിന്‍റെ അടിസ്ഥാനം. കേവലം ഒരു വ്യവസായിയുടെ ആത്മകഥ മാത്രമല്ല ഈ പുസ്തകം. സംരംഭകത്വ പാഠങ്ങളുടെ ഒരു സഞ്ചയമാണ് ഈ പുസ്തകം. തോല്‍വികളില്‍ പതറാതെ വിജയത്തിന് വേണ്ടി നിരന്തരം പരിശ്രമിച്ച ഡോ ജവാദ് ഹസ്സന്‍റെ ജീവിതം വരും തലമുറയിലെ സംരംഭകര്‍ക്കും, വ്യവസായികള്‍ക്കും ഒരു വലിയ പാഠപുസ്തകമായിരിക്കും. അവരെയൊക്കെ പ്രചോദിപ്പിക്കാന്‍ കഴിയുന്ന ഒരു ജീവിതപുസ്തകമാണ് ഈ ആത്മകഥയെന്ന് സാം പിട്രോഡ പറഞ്ഞു.
കേരളത്തിലെ പോലീസ് ഓഫീസര്‍ ആയിരുന്ന നാഗൂര്‍ റാവൂത്തരുടേയും, വ്യവസായിയായിരുന്ന മക്കാര്‍പിള്ളയുടെ മകള്‍ ഖദീജാ ബീവിയുടേയും മൂത്തമകനായിട്ടാണ് ജവാദ് ഹസ്സന്‍റെ ജനനം. പഠനത്തിന് ശേഷമാണ് ലോക് സാങ്കേതിക വിദ്യയുടെ ഈറ്റില്ലമായ അമേരിക്കയിലെത്തി അദ്ദേഹം വിജയവഴികള്‍ കണ്ടെത്തുന്നത്. തീക്ഷണമായ അനുഭവങ്ങളിലൂടെ അത്യദ്ധ്വാനം കൊണ്ട് മാത്രം ഉയര്‍ത്തിയെടുത്ത അദ്ദേഹത്തിലെ വ്യവസായിയുടെയും മനുഷ്യന്‍റെയും കഥ പറയുന്നതാണ് ഈ പുസ്തകം. സംരംഭകത്വ ശ്രമങ്ങള്‍ക്ക് വലിയ പിന്തുണ ലഭിക്കാത്ത കാലത്താണ് വേറിട്ട വഴിയിലൂടെ അദ്ദേഹം തന്‍റെ ശ്രമങ്ങള്‍ നടത്തിയത്. ഫൈബര്‍ ഒപ്റ്റിക്സ്, സോഫ്റ്റ്വെയര്‍, ആരോഗ്യ രംഗം, ഐ ടി, ഡിജിറ്റല്‍ മീഡിയ തുടങ്ങിയ വ്യവസായങ്ങളെ പുനര്‍രൂപ കല്പന ചെയ്തു കൊണ്ട് ഒരു ഡസനിലധികം കമ്പനികള്‍ അദ്ദേഹം വിജയത്തിലേക്ക് നയിച്ചിട്ടുണ്ട്.

X
Top