
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന് ഓഹരി കൈമാറാനുള്ള വൈമനസ്യം വെളിപെടുത്തി എന്‍ഡിടിവി. ഇന്‍സൈഡര്‍ ട്രേഡിംഗ് ഏര്‍പ്പെട്ടതിനാല്‍ പ്രമോട്ടര്‍മാര്‍ക്ക് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യുടെ വിലക്കുണ്ടെന്നും അതുകൊണ്ടുതന്നെ ഓഹരി കൈമാറാന്‍ അവര്‍ക്ക് കഴിയില്ലെന്നുമാണ് പുതിയ വാദം. പ്രൊമോട്ടര്‍ സ്ഥാപനമായ വിശ്വപ്രധന്‍ കൊമേഴ്‌സ്യല്‍ലിമിറ്റഡിന്റെ (വിസിപിഎല്‍) ഓഹരികള്‍ സ്വന്തമാക്കാന്‍ സെബിയുടെ അനുമതി ആവശ്യമാണെന്ന് എന്‍ഡിടിവി റെഗുലേറ്ററി ഫയലിംഗില്‍ വാദിക്കുന്നു.
പ്രമോട്ടര്‍മാരായ പ്രണോയ് റോയിയേയും പത്‌നി രാധിക റോയിയേയും വിപണിയില്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള സെബിയുടെ ഉത്തരവ് കമ്പനി ഫയലിംഗില്‍ ഉദ്ദരിച്ചു. വിപണിയില്‍ പ്രവേശിക്കുന്നത് കൂടാതെ സെക്യൂരിറ്റികള്‍ നേരിട്ട് അല്ലെങ്കില്‍ പരോക്ഷമായി വാങ്ങുന്നതും വില്‍ക്കുന്നതും അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തില്‍ സെക്യൂരിറ്റീസ് മാര്‍ക്കറ്റുമായി ബന്ധപ്പെടുന്നതും തടയുന്നതാണ് ഉത്തരവ്. വിസിപിഎല്ലിലെ 99.5% ഓഹരികള്‍ ഏറ്റെടുക്കുന്നത് 29.18% ഓഹരിക്ക് തുല്യമായ വോട്ടിംഗ് അവകാശം നേടുന്നതിന് അദാനി ഗ്രൂപ്പിനെ പ്രാപതമാക്കും.
അതുകൊണ്ടാണ് ഇടപാടിന് സെബി അനുമതി വേണമെന്ന് ശഠിക്കുന്നതെന്നും എന്‍ഡിടിവി പറയുന്നു. എന്‍ഡിടിവിയില്‍ പരോക്ഷമായി പങ്കാളിത്തം നേടിയ കാര്യം ഓഗസ്റ്റ് 23 നാണ് അദാനി ഗ്രൂപ്പ് പ്രഖ്യാപിക്കുന്നത്. ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗിന്റെ കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ച്വറുകള്‍ ഏറ്റെടുത്തതോടെയാണ് അദാനി എന്‍ഡിടിവിയില്‍ ഓഹരി പങ്കാളിത്തം നേടിയത്. എന്‍
ഡിടിവിയുടെ 29..18 ശതമാനം സ്വന്തമായുള്ള ഗ്രൂപ്പാണ് ആര്‍ആര്‍പിആര്‍.
ആര്‍ആര്‍പിആറിന് നല്‍കിയ 404 കോടി രൂപയുടെ വായ്പയ്ക്ക് പകരമായാണ് വിശ്വപ്രധന്‍ കടപത്രങ്ങള്‍ സ്വന്തമാക്കിയത്.