കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ഗോ ഫസ്റ്റ് പാപ്പരത്ത ഉത്തരവ് ശരിവെച്ച് എന്‍സിഎല്‍എടി, പുതിയ അപേക്ഷ സമര്‍പ്പിക്കാന്‍ പാട്ടക്കാരോട് ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ (എന്‍സിഎല്‍എടി), ഗോഫസ്റ്റിന്റെ പാപ്പരത്തം സംബന്ധിച്ച എന്‍സിഎല്‍ടി ഉത്തരവ് ശരിവച്ചു.
ഉചിതമായ അപേക്ഷ സമര്‍പ്പിക്കാന്‍ വിമാന പാട്ടക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ മൊറട്ടോറിയം നിലനില്‍ക്കും.

എസ്എംബിസി ഏവിയേഷന് ക്യാപിറ്റല്, എസ്എഫ്വി എയര്ക്രാഫ്റ്റ് ഹോള്ഡിംഗ്‌സ്, ജിവൈ ഏവിയേഷന് ലീസ് തുടങ്ങിയ വിമാന ഉടമകളാണ് എയര്‍ലൈനിന്റെ പാപ്പരത്ത ഹര്‍ജി അംഗീകരിച്ച ദേശീയ കമ്പനി ലോ ട്രൈബ്യൂണല്‍ (എന്‌സിഎല്ടി) ഉത്തരവ് ചോദ്യം ചെയ്തത്. ഉടമസ്ഥാവകാശമില്ലാത്ത വിമാനങ്ങള്‍ പിടിച്ചുനിര്‍ത്താന്‍ എയര്‍ലൈന്‍ പാപ്പരത്ത നടപടികള്‍ ഉപയോഗിക്കുന്നുവെന്ന് പാട്ടക്കാര്‍ ആരോപിച്ചു. 26 പ്രവര്‍ത്തനക്ഷമമായ വിമാനങ്ങളുണ്ടായിട്ടും ഭാവി തീയതികള്‍ക്കായി ബുക്കിംഗ് എടുത്തിട്ടും സ്വമേധയാ പാപ്പരത്വ ഹര്‍ജി ഫയല്‍ ചെയ്തതിന്റെ യുക്തിയെ എസ്എംബിസി ചോദ്യം ചെയ്യുന്നു.

700-800 കോടി രൂപയുടെ കുടിശ്ശികയാണ് ഗോഫസ്റ്റിനുള്ളത്. മാത്രമല്ല, നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ (എന്‍സിഎല്‍ടി) തങ്ങളുടെ ഭാഗം അവതരിപ്പിക്കാന്‍ അവസരം നല്‍കിയില്ലെന്നും മുഴുവന്‍ സാഹചര്യവും പരിശോധിക്കാതെ പാപ്പരത്തത്തിനുള്ള അപേക്ഷ അംഗീകരിച്ചുവെന്നും എസ്എംബിസി കുറ്റപ്പെടുത്തി.

എന്‍സിഎല്‍ടി ഉത്തരവിട്ട മൊറട്ടോറിയത്തിന് മുമ്പ് തന്നെ പാട്ടം അവസാനിപ്പിച്ചിട്ടുണ്ടെന്നും വിമാനം കൈവശം വയ്ക്കാന്‍ ഗോഫസ്റ്റിന് അവകാശമില്ലെന്നും വിമാനങ്ങള്‍ പാട്ടത്തിന് നല്‍കുന്ന കമ്പനികള്‍ വാദിച്ചു. പാട്ടം അവസാനിപ്പിച്ച സ്ഥിതിയ്ക്ക് വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഗോ ഫസ്റ്റിന് അവകാശമില്ല.

X
Top