ഡൽഹി: ബറൂച്ചിലെ ദഹേജ് പെട്രോളിയം, കെമിക്കൽസ് ആൻഡ് പെട്രോകെമിക്കൽസ് ഇൻവെസ്റ്റ്‌മെന്റ് റീജിയണിൽ (പിസിപിഐആർ) 600 കോടി രൂപ മുതൽമുടക്കിൽ സ്ഥാപിച്ച പുതിയ നിർമാണ പ്ലാന്റിൽ ഉത്പാദനം ആരംഭിച്ചതായി അറിയിച്ച് നവീൻ ഫ്ലോറിൻ ഇന്റർനാഷണൽ ലിമിറ്റഡ്. പ്ലാന്റിൽ ഹണിവെല്ലിന്റെ സോൾസ്‌റ്റിസ് ഇസഡിയുടെ നിർമ്മാണം ആരംഭിച്ചു. സോൾസ്റ്റീസ് ഇസഡ് ഒരു ഹൈഡ്രോഫ്ലൂറോലെഫിൻ (HFO) ആണ്, അതിൽ ഇൻസുലേഷനായുള്ള ബ്ലോയിംഗ് ഏജന്റുകളും ചില്ലറുകൾക്കുള്ള റഫ്രിജറേഷൻ ലിക്വിഡും ഉൾപ്പെടെ വിവിധ ആപ്ലിക്കേഷനുകൾ ഉണ്ട്. റഫ്രിജറന്റ്, ബ്ലോയിംഗ് ഏജന്റുകൾ, പ്രൊപ്പല്ലന്റുകൾ, ലായകങ്ങൾ എന്നിവയായി ഉപയോഗിക്കുന്ന ഫ്ലൂറിനേറ്റഡ് മെറ്റീരിയലുകളാണ് എച്ച്എഫ്‌ഒകൾ.
ഹണിവെൽ അഡ്വാൻസ്ഡ് മെറ്റീരിയൽസ് പ്രസിഡന്റ് കെൻ വെസ്റ്റിന്റെ സാന്നിധ്യത്തിൽ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പ്ലാന്റ് ഉദ്ഘാടനം ചെയ്തു. ഹണിവെൽ ഇന്ത്യയുടെ പ്രസിഡന്റ് രാജേഷ് റെഗെ, നവിൻ ഫ്ലൂറിൻ എക്‌സിക്യൂട്ടീവ് ചെയർമാൻ വിശാദ് മഫത്‌ലാൽ, നവീൻ ഫ്ലൂറിൻ മാനേജിംഗ് ഡയറക്ടർ രാധേഷ് വെല്ലിംഗ് എന്നിവർ സംബന്ധിച്ചു. നവീൻ ഫ്ലോറിൻ ഇന്റർനാഷണലിന്റെ ഓഹരികൾ ബിഎസ്ഇയിൽ 0.05 ശതമാനത്തിന്റെ നേരിയ നേട്ടത്തിൽ 3730 രൂപയിലെത്തി.