ഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർദുബായില്‍ നിന്നുള്ള സ്വര്‍ണം, വെള്ളി ആഭരണ ഇറക്കുമതിക്ക് നിയന്ത്രണംയുഎസുമായി ഇടക്കാല വ്യാപാരക്കരാർ തീരുവയില്‍ വ്യക്തത വന്ന ശേഷംവിമാന യാത്രികര്‍ക്ക് ആശ്വാസം പകരുന്ന പരിഷ്‌കാരങ്ങളുമായി വ്യോമയാന മന്ത്രാലയം

പ്രകൃതി വാതക പൈപ് ലൈൻ
ജൂലൈയിൽ കൂടുതൽ കണക്‌ഷനുകൾ: മുഖ്യമന്ത്രി

തിരുവനന്തപുരം: മംഗളൂരു –കൊച്ചി പ്രകൃതി വാതക പൈപ് ലൈൻ വഴി ജൂലൈയോടെ കൂടുതൽ പ്രദേശങ്ങളിൽ പാചകവാതക വിതരണം ആരംഭിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് ജില്ലയിലെ പനങ്ങാട്, ബാലുശ്ശേരി, നന്മണ്ട പഞ്ചായത്തുകളിൽ ജൂലൈയിൽ കണക്‌ഷൻ നൽകും. കോഴിക്കോട്ടെ ഉണ്ണികുളം പഞ്ചായത്തിൽ ഗാർഹിക കണക്‌ഷൻ നൽകിത്തുടങ്ങിയിട്ടുണ്ട്. കിനാലൂർ ഇൻഡസ്ട്രിയൽ പാർക്കിലും ജൂലൈയിൽ പൈപ് ലൈൻ കണക്ടിവിറ്റി നൽകും. നല്ലളം, വെസ്റ്റ് ഹിൽ തുടങ്ങിയ വ്യവസായ മേഖലകളിലും പാലക്കാട് പുതുശ്ശേരി, ഇലപ്പുള്ളി പഞ്ചായത്തുകളിൽ വീടുകളിലും അടുത്ത ഡിസംബറിൽ നൽകാനാകും. തൃശൂർ ജില്ലയിൽ ചൊവ്വന്നൂർ, കുന്നംകുളം, ഗുരുവായൂർ, ചാവക്കാട് എന്നിവിടങ്ങളിൽ വീടുകളിൽ എത്തിക്കാനുള്ള പൈപ് ലൈൻ പുരോഗമിച്ചുവരുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.

X
Top