പശ്ചിമേഷ്യയിലെ സംഘർഷം: ഇന്ത്യൻ തുറമുഖം വിടാതെ 60,000 ടൺ ബസുമതി അരിപ്രകൃതിവാതക ലഭ്യത തടസ്സപ്പെട്ടതോടെ വളം ഉത്പാദനം പ്രതിസന്ധിയിലേക്ക്പെട്രോൾ-ഡീസൽ വില കൂടില്ലെന്ന് കേന്ദ്രസർക്കാർഇന്ത്യ- യുഎസ് വ്യാപാര കരാർ വീണ്ടും ട്രാക്കിലേക്ക്എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ നിയന്ത്രണം; ലോക്ക് ഇൻ പീരീഡുമായി എച്ച്പിയും ഐഒസിയും

രാജഗിരിയിൽ ദേശിയ ശില്പശാല സംഘടിപ്പിച്ചു

കളമശ്ശേരി:  രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിൽ, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് വിഭാഗം “ഗവേഷണ സഹായത്തിന് നിർമ്മിത ബുദ്ധിയുടെ ഉപകരണങ്ങൾ”എന്ന വിഷയത്തിൽ ദേശീയ  ശില്പശാല സംഘടിപ്പിച്ചു. ലൈബ്രറി സയൻസ് ഡിപ്പാർട്മെന്റിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ ബി ഇളങ്കോയുടെ നേതൃത്വത്തിൽ നടന്ന ശില്പ ശാലയിൽ കേരളത്തിനകത്തും വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുമുള്ള ഗവേഷകർ,അധ്യാപകർ,വിദ്യാർത്ഥികൾ,ലൈബ്രറി സയൻസ് പ്രൊഫഷണലുകൾ അടങ്ങിയ അമ്പതോളം പേർ  പങ്കെടുത്തു. ശില്പശാലയുടെ ഉൽഘാടനം രാജഗിരി കോളേജിന്റെ ഐ ക്യു എ സി അഡീഷനൽ കോർഡിനേറ്ററും  കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ ഡീനുമായ ഡോ ബിന്ധ്യ എം വർഗ്ഗീസ് നിർവ്വഹിച്ചു. ഡോ. ജോഷി ജോർജ്ജ് പി, ലൈബ്രറി സയൻസ് മേധാവി, വിജേഷ് പി.വി, ലൈബ്രേറിയൻ, രോഷ്ണി മരിയാ ബേബി കോർഡിനേറ്റർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു. നിർമ്മിത ബുദ്ധി ഉപകരണങ്ങളുടെ പ്രായോഗിക പരിശീലനവും  ഉണ്ടായിരുന്നു.

X
Top