പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കത്തില്‍ സ്തംഭിച്ച് നിര്‍മാണരംഗംബാറ്ററി നിര്‍മാണത്തില്‍ വന്‍ കുതിപ്പ് ലക്ഷ്യമിട്ട് ഇന്ത്യ; ചൈനീസ് ഇറക്കുമതിക്ക് തടയിടാന്‍ നീക്കംഎണ്ണ വാങ്ങുന്നതിനായി നൽകിയിരുന്ന ഉപരോധ ഇളവുകൾ നീട്ടില്ലെന്ന് യുഎസ്; ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തിരിച്ചടി2027ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.5% ആയിരിക്കുമെന്ന് റിപ്പോർട്ട്

നാറ്റ്‌കോ ഫാർമയുടെ അറ്റാദായം 320 കോടി രൂപയായി വർധിച്ചു

മുംബൈ: ഫാർമസ്യൂട്ടിക്കൽ വിഭാഗത്തിൽ നിന്നുള്ള ഉയർന്ന വരുമാനത്തെത്തുടർന്ന് ജൂൺ 30 ന് അവസാനിച്ച ആദ്യ പാദത്തിൽ നാറ്റ്‌കോ ഫാർമ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 320.4 കോടി രൂപയായി വർധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ കമ്പനി 75 കോടി രൂപയുടെ ഏകീകൃത അറ്റാദായം രേഖപ്പെടുത്തിയതായി നാറ്റ്‌കോ ഫാർമ റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

അവലോകന പാദത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിലെ 410.3 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 884.6 കോടി രൂപയായി ഉയർന്നു. ഫാർമസ്യൂട്ടിക്കൽ വിഭാഗത്തിലെ വരുമാനം കഴിഞ്ഞ വർഷം ആദ്യ പാദത്തിലെ 409.7 കോടി രൂപയിൽ നിന്ന് 883.6 കോടി രൂപയായി ഉയർന്നു. ഒരു സെറ്റിൽമെന്റ് ഉടമ്പടി പ്രകാരം കമ്പനിയുടെ വിഭാഗമായ നാറ്റ്‌കോ ഫാർമ (കാനഡ) ഇൻകിന് ലഭിച്ച ക്ലെയിമുകളുടെ സെറ്റിൽമെന്റിൽ നിന്നുള്ള വരുമാനം ഉൾപ്പെടെയാണിത്.

കമ്പനിയുടെ അഗ്രോകെമിക്കൽസ് വിഭാഗം റജിസ്റ്റർ ചെയ്ത വരുമാനം ഒരു കോടി രൂപയായി ഉയർന്നു, മുൻ വർഷം ഇതേ പാദത്തിൽ ഇത് 60 ലക്ഷം രൂപയായിരുന്നു. കൂടാതെ ആദ്യ പാദത്തിലെ മൊത്തം ചെലവ് 336.3 കോടി രൂപയിൽ നിന്ന് 533.1 കോടി രൂപയായി വർധിച്ചു.

2022 ജൂൺ 30ന് അവസാനിച്ച പാദത്തിൽ വോളണ്ടറി റിട്ടയർമെന്റ് സ്കീമിന് കീഴിൽ കമ്പനി 29.1 കോടി രൂപ നഷ്ടപരിഹാരം നൽകിയതായി നാറ്റ്കോ അറിയിച്ചു. 2022-23 സാമ്പത്തിക വർഷത്തിൽ 2 രൂപ മുഖ വിലയുള്ള ഓരോ ഇക്വിറ്റി ഷെയറിനും 3.50 രൂപ വീതം ഇടക്കാല ലാഭവിഹിതം കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗീകരിച്ചതായി കമ്പനി ഫയലിംഗിൽ പറഞ്ഞു.

X
Top