
തൃശൂർ: ഗോപു നന്തിലത്ത് ജി-മാർട് അത്തം പത്തോണം ലാക്പതി ഓഫറിന്റെ സമ്മാന ദാനം നടത്തി. തൃശൂർ പൂങ്കുന്നത്തെ ഗോപു നന്തിലത്ത് ജി-മാർട്ട് ഷോറൂമിലാണ് സമ്മാന ദാനം നടത്തിയത്. ഓഗസ്റ്റ് 26 അത്തം മുതൽ സെപ്റ്റംബർ നാല് ഉത്രാടം വരെ കേരളത്തിൽ ഉടനീളമുള്ള നന്തിലത്ത് ജി-മാർട് ഷോറൂമുകളിൽ നിന്നും പർച്ചേസ് ചെയ്തവരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 10 ഭാഗ്യശാലികൾക്ക് ലാക്പതി ഓഫർ സമ്മാനമായ ഒരു ലക്ഷം രൂപ വീതം നൽകി. ഗോപു നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത് വിജയികൾക്ക് സമ്മാനങ്ങൾ നൽകി. എക്സിക്യൂട്ടീവ് ഡയറക്ടർ അർജുൻ നന്തിലത്ത്, ഡയറക്ടർ ഐശ്വര്യ നന്തിലത്ത്, ഗ്രൂപ്പ് സിഇഒ പിഎ സുബൈർ, അഡ്മിനിസ്ട്രേഷൻ മാനേജർ എൻപി ജോയി തുടങ്ങിയവരും പങ്കെടുത്തു.





