ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

778.09 കോടി രൂപയുടെ മൊത്ത വിൽപ്പന നടത്തി നാഗാർജുന ഫെർട്ട്

മുംബൈ: 2022 മാർച്ചിൽ അവസാനിച്ച പാദത്തിൽ 94 ശതമാനം വർദ്ധനവോടെ 778.09 കോടി രൂപയുടെ അറ്റ വിൽപ്പന രേഖപ്പെടുത്തി നാഗാർജുന ഫെർട്ട്. 2021 മാർച്ചിൽ കമ്പനിയുടെ വിറ്റ് വരവ് 401.07 കോടി രൂപയായിരുന്നു. അതേസമയം, കഴിഞ്ഞ നാലാം പാദത്തിൽ 164.68 കോടി രൂപയുടെ അറ്റ നഷ്ടമാണ്‌ കമ്പനി രേഖപ്പെടുത്തിയത്. കമ്പനിയുടെ പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ എന്നിവയ്ക്ക് മുമ്പുള്ള വരുമാനം 2021 മാർച്ച് പാദത്തിലെ 34.41 കോടിയിൽ നിന്ന് 63.86 ശതമാനം വർധിച്ച് 95.21 കോടി രൂപയായി.

അഗ്രി, എനർജി മേഖലകളിൽ പ്രവർത്തന സാന്നിധ്യമുള്ള നാഗാർജുന ഗ്രൂപ്പിന്റെ കമ്പനിയാണ് നാഗാർജുന ഫെർട്ട്. ഗ്രൂപ്പിന് അഗ്രി ബിസിനസ്സിൽ കാര്യമായ സാന്നിധ്യമുണ്ട്, കൂടാതെ റിഫൈനറി, പവർ, മൈക്രോ ഇറിഗേഷൻ സിസ്റ്റംസ്, പ്ലാന്റ് ന്യൂട്രീഷൻ തുടങ്ങിയ മേഖലകളിലും ഗ്രൂപ്പിന് വൈവിധ്യമുണ്ട്. ബുധനാഴ്ച, നാഗാർജുന ഫെർട്ടിന്റെ ഓഹരികൾ നേരിയ നഷ്ട്ടത്തിൽ 9.50 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

X
Top