ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

5000 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിട്ട് മൈജി

കോഴിക്കോട്: കേരളത്തിൽ മൊബൈൽ, ഇലക്ട്രോണിക്സ് ഗൃഹോപകരണ വില്പനരംഗത്ത് ഒന്നാം നമ്പർ ബാൻഡായ മൈജി, അടുത്ത ഒന്നര വർഷത്തിനകം ലക്ഷ്യമിടുന്നത് 5000 കോടി രൂപയുടെ വിറ്റുവരവ്.

കൂടാതെ മൈജി, മൈജി ഫ്യൂച്ചർ റീട്ടെയിൽ ശൃംഖലകളിലൂടെ ജീവനക്കാരുടെ എണ്ണം 5000 ആക്കുമെന്നും മൈജി ചെയർമാൻ മാനേജിംഗ് ഡയറക്ടർ എ.കെ. ഷാജി പറഞ്ഞു.

17 വർഷം മുൻപ്, കോഴിക്കോട് മാവൂർ റോഡിൽ വെറും 200 ചതുരശ്ര അടി ഷോറൂമിൽ ആരംഭിച്ച മൈജി മൊബൈൽ ഫോൺ കട ഇന്ന് കേരളത്തിലെമ്പാടുമായി നൂറിലേറെ റീട്ടെയിൽ ഷോറൂമുകളുടെ ശൃംഖലയായി കഴിഞ്ഞു.

കോഴിക്കോട് താമരശേരി സ്വദേശിയായ ഷാജി 2006ൽ ഗൾഫിലെ ജോലി ഉപേക്ഷിച്ച് വെറും 4 ജീവനക്കാരുമായാണ് ആദ്യ കട തുടങ്ങിയത്. ഇന്ന് കേരളത്തിൽ മാത്രമുള്ളത് 2500 ജീവനക്കാരാണ്.

2025 ആകുമ്പോഴേക്കും 150 ഷോറൂമുകളും 5000 ജീവനക്കാരുമാകും. ഡിസംബറോടെ കേരളത്തിൽ പത്ത് പുതിയ ഷോറൂമുകൾ കൂടി തുറക്കും.

മൊബൈൽ ഫോണിനു പുറമേ ഗൃഹോപകരണ വിതരണ ശൃംഖലയായ മൈജി ഫ്യൂച്ചർ കൂടി ആരംഭിച്ചതോടെ കേരളത്തിലെ കുടുംബങ്ങൾക്കിടയിൽ മൈജി വിശ്വാസ്യത നേടിയെടുത്തതായി എ.കെ. ഷാജി പറഞ്ഞു.

സൂപ്പർ താരങ്ങളായ മോഹൻലാലും മഞ്ജു വാര്യരും മൈജിയുടെ ബ്രാൻഡ് അംബാസഡർമാരായി പ്രചരണത്തിന് ചുക്കാൻപിടിച്ചതോടെ മൈജി ഓണം വിപണിയിൽ മാസ്സ് ഓണമായി.

മൈജി ഫ്യൂച്ചർ നിലവിൽ 22 എണ്ണമാണുള്ളത്. 40 എണ്ണം കൂടി തുടങ്ങും. അതാത് സ്ഥലത്തുള്ളവർക്ക് തൊഴിൽ നൽകും. മൈജിയുടെ സ്വന്തം ഇലക്ട്രോണിക്സ് ഉത്പന്നങ്ങളും ഗാഡ്മി എന്ന പേരിൽ വിപണിയിലെത്തിയിട്ടുണ്ട്.

ടിവി, മൊബൈൽ ഫോൺ, ഗൃഹോപകരണങ്ങൾ എന്നിവയെല്ലാം ഇപ്പോൾ വിദേശത്തെയും ന്യൂ ഡൽഹിയിലെയും ഫാക്ടറികളിലാണ് ഉത്പാദിപ്പിക്കുന്നത്. കേരളത്തിൽ പരമാവധി തൊഴിലവസരം സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ട് ഭാവിയിൽ കേരളത്തിൽ തന്നെ ഫാക്ടറികൾ തുടങ്ങും.

കഴിഞ്ഞ സാമ്പത്തികവർഷം കമ്പനിയുടെ വിറ്റുവരവ് 1750 കോടി രൂപയായിരുന്നു. ഈ സാമ്പത്തിക വർഷം 3000 കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. സെപ്തംബറോടെ ഇതിൽ 1500 കോടി രൂപ വിറ്റുവരവാകും.

800 കോടി രൂപയാണ് ഓണം വിപണിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. ഓണത്തിനു 10 കോടി രൂപയുടെ സമ്മാനങ്ങൾ മൈജി ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. മികച്ച വിൽപനാനന്തര സേവനവും ലഭിക്കും. സ്ത്രീകൾക്കായി പ്രത്യേക മൊബൈൽ ഫോൺ സർവീസ് സെന്ററുമുണ്ട്.

ഉപയോക്താക്കളുടെ പിന്തുണയാണ് മൈജിയുടെ വിജയമെന്നും ഷാജി വ്യക്തമാക്കി.

X
Top