എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

മൈജി ഓണം മാസ്സ് ഓണം അവസാനഘട്ട നറുക്കെടുപ്പ് നടന്നു

കോഴിക്കോട്: ഓണം ഓഫറായ മൈജി ഓണം മാസ്സ് ഓണം സീസൺ 3-യുടെ അവസാനഘട്ട നറുക്കെടുപ്പ് നടന്നു. കോഴിക്കോട് തൊണ്ടയാട് ജങ്ഷനിലെ പുതിയ മൈജി ഫ്യൂച്ചർ എപ്പിക്ക് ഷോറൂം, കോട്ടയം എം സി റോഡിലെ പുതിയ മൈജി ഫ്യൂച്ചർ ഷോറൂം, കണ്ണൂർ താണയിലുള്ള മൈജി ഫ്യൂച്ചർ ഷോറൂം എന്നിവിടങ്ങളിൽ ഒരേ സമയമാണ് നറുക്കെടുപ്പ് നടന്നത്. പുതിയ കോട്ടയം മൈജി ഫ്യൂച്ചർ ഷോറൂമിൽ നടന്ന മൈജി ഓണം മാസ്സ് ഓണം സീസൺ 3 അവസാനഘട്ട നറുക്കെടുപ്പ് കോട്ടയം ആർച്ച് ഡയോസിസ് ഓക്സിലറി ബിഷപ്പ് ഡോ. ഗീവർഗീസ് മാർ അപ്രേം, കോട്ടയം മുൻസിപ്പാലിറ്റി ചെയർ പേഴ്സൺ ബിൻസി സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് നിർവഹിച്ചു. കോഴിക്കോട് നടന്ന നറുക്കെടുപ്പ് മൈജി ചെയർമാൻ എകെ ഷാജി, അഹമ്മദ് ദേവർകോവിൽ എംഎൽഎ (കോഴിക്കോട് സൗത്ത്), പിടിഎ റഹിം എംഎൽഎ, വാർഡ് കൗൺസിലർ വി പ്രസന്ന എന്നിവർ ചേർന്ന് നിർവഹിച്ചു. കണ്ണൂർ താണ മൈജി ഫ്യൂച്ചറിൽ നടന്ന നറുക്കെടുപ്പ് കണ്ണൂർ മേയർ മുസ്ലീം മഠത്തിൽ നിർവഹിച്ചു.

5 കാർ, 14 സ്കൂട്ടർ, 14 പേർക്ക് ഒരു ലക്ഷം രൂപ വീതം കാഷ് പ്രൈസ്, 14 ദമ്പതികൾക്ക് ഇന്റർനാഷണൽ ട്രിപ്പ്, 14 പേർക്ക് ഒരു പവന്റെ ഗോൾഡ് കോയിൻ എന്നിവയായിരുന്ന അവസാന ഘട്ട നറുക്കെടുപ്പിലെ സമ്മാനങ്ങഴൾ. ലക്കി ഡ്രോയിലൂടെ 25 കാർ, 30 സ്കൂട്ടർ, ഒരു ലക്ഷം രൂപ വീതം 30 പേർക്ക് ക്യാഷ് പ്രൈസ്, 60 പേർക്ക് (30 ദമ്പതികൾക്ക്) ഇന്റർനാഷണൽ ട്രിപ്പ്, ഒരു പവന്റെ 30 ഗോൾഡ് കോയിനുകൾ എന്നിവയിലൂടെ 175 പേർ ബമ്പർ സമ്മാനങ്ങൾക്ക് അർഹരായപ്പോൾ സ്ക്രാച്ച് & വിൻ കാർഡിലൂടെ 2 ലക്ഷം പേർ വിലപിടിപ്പുള്ള ഉറപ്പ് സമ്മാനങ്ങൾ, ഉത്പ്പന്ന വിലയുടെ 6 മുതൽ 100% വരെ ഡിസ്കൗണ്ട് എന്നിവ നേടി.

X
Top