
കോഴിക്കോട്: വർഷാവസാനത്തിനൊപ്പം ഗാഡ്ജറ്റ് & അപ്ലയൻസസ് സെയിലിൽ കുറഞ്ഞ വിലകളുമായി മൈജി കൊട്ടിക്കലാശം ആരംഭിച്ചു. 75% വിലക്കുറവാണ് മൈജി ഇതിലൂടെ ഉപഭോക്താക്കൾക്ക് സമ്മാനിക്കുന്നത്. ഉപഭോക്താവിന് തവണ വ്യവസ്ഥയിൽ ഏതൊരു ഉത്പന്നവും സുഗമമായി വാങ്ങാൻ കേരളത്തിൽ ഏറ്റവും കൂടുതൽ ഫിനാൻസ് പാർട്‌നെഴ്‌സുമായി സഹകരിച്ചിരിക്കുന്ന സ്ഥാപനമാണ് മൈജി. ടിവിഎസ് ക്രെഡിറ്റ്, ബജാജ് ഫിൻസേർവ്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഫെഡറൽ ബാങ്ക്, പൈൻ ലാബ്‌സ് എന്നീ ഫിനാൻഷ്യൽ പാർട്ട്‌നേഴ്‌സുമായി സഹകരിച്ച് ഏറ്റവും കുറഞ്ഞ മാസത്തവണയിൽ ഇഷ്ട ഉൽപന്നങ്ങൾ വാങ്ങാൻ മൈജിയുടെ സൂപ്പർ ഇഎംഐ സൗകര്യം ഓഫറിന്റെ ഭാഗമായി പ്രയോജനപ്പെടുത്താം.
വിലക്കുറവിനു പുറമെ ഇ എം ഐ പർച്ചേസുകളിൽ ഫിനാൻസ് പങ്കാളികൾ ഓഫർ ചെയ്യുന്ന ആകർഷകമായ ക്യാഷ്ബാക്ക് ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താനുള്ള അവസരമാവുകയാണ് ഈ കൊട്ടിക്കലാശം സെയിൽ. കേരളത്തിൽ ഏറ്റവും കൂടുതൽ ഫോണുകൾ വിൽക്കുന്ന ബ്രാൻഡ് എന്ന നിലയിൽ 10,000 രൂപ മുതൽ ഒരു ലക്ഷം രൂപക്ക് മുകളിൽ വരെ വിലയുള്ള ഫോണുകളിൽ 1,250 രൂപ മുതൽ പരമാവധി 15,000 രൂപ വരെയുള്ള ക്യാഷ്ബാക്ക് വൗച്ചറുകൾ സ്വന്തമാക്കാം. ഗാലക്‌സി ഇസഡ് ഫോൾഡ്, ആപ്പിൾ ഐ ഫോൺ എന്നിവ മൈജിയുടെ സ്പെഷ്യൽ പ്രൈസിൽ വാങ്ങാൻ അവസരമുള്ളപ്പോൾ ,10,000 രൂപയിൽ താഴെ വിലയിൽ റെഡ്മി പാഡ് സ്വന്തമാക്കാം. ഫോൺ അല്ലെങ്കിൽ ടാബ് വെള്ളത്തിൽ വീഴുക, മോഷണം പോവുക, താഴെ വീണ് പൊട്ടുക എന്നീ സന്ദർഭങ്ങളിൽ സംരക്ഷണം നൽകുന്ന മൈജിയുടെ പ്രൊട്ടക്ഷൻ പ്ലാനും കൊട്ടിക്കലാശം സെയിലിൽ ലഭ്യമാണ്.






