ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

എംവീ ഫോട്ടോവൊളാറ്റിക്‌ പവര്‍ ഐപിഒ നവംബര്‍ 11 മുതല്‍

ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എംവീ ഫോട്ടോവൊളാറ്റിക്‌ പവര്‍ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) നവംബര്‍ 11ന്‌ തുടങ്ങും. നവംബര്‍ 13 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 206-217 രൂപയാണ്‌ ഇഷ്യു വില. 69 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. നവംബര്‍ 18ന്‌ എംവീ ഫോട്ടോവൊളാറ്റിക്‌ പവര്‍ ലിമിറ്റഡിന്റെ ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യും.

2900 കോടി രൂപയാണ്‌ ഐപിഒയിലൂടെ എംവീ ഫോട്ടോവൊളാറ്റിക്‌ പവര്‍ സമാഹരിക്കുന്നത്‌. 2143.9 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 756.1 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്‌) ഉള്‍പ്പെട്ടതാണ്‌ ഐപിഒ. ഒഎഫ്‌എസ്‌ വഴി പ്രൊമോട്ടര്‍മാരും നിലവിലുള്ള ഓഹരിയുടമകളുമാണ്‌ ഓഹരികള്‍ വില്‍ക്കുന്നത്‌. പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുക കടം തിരിച്ചടക്കുന്നതിനും പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കും ചെലവഴിക്കും.

2007ല്‍ സ്ഥാപിതമായ എംവീ ഫോട്ടോവൊളാറ്റിക്‌ പവര്‍ സോളാര്‍ പിവി മോഡ്യൂള്‍, സോളാര്‍ സെല്‍ എന്നിവയുടെ ഉല്‍പ്പാദനമാണ്‌ നടത്തുന്നത്‌. എംവീ ഫോട്ടോവൊളാറ്റിക്‌ പവര്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 369 കോടി രൂപ ലാഭമാണ്‌ കൈവരിച്ചത്‌. 13 മടങ്ങാണ്‌ ലാഭത്തിലുണ്ടായ വളര്‍ച്ച. വരുമാനം 951.9 കോടി രൂപയില്‍ നിന്ന്‌ 2,335.6 കോടി രൂപയായി ഉയര്‍ന്നു.

145.4 ശതമാനമാണ്‌ വരുമാനത്തിലെ വളര്‍ച്ച. ഐപിഒയുടെ 75 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 10 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും മാറ്റിവെച്ചിരിക്കുന്നു.

X
Top