
മുംബൈ: ഏപ്രിലില്‍ 20 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയ ശേഷം, ആഭ്യന്തര മ്യൂച്വല്‍ ഫണ്ട് പോര്‍ട്ട്ഫോളിയോകളില്‍ സ്വകാര്യ ബാങ്കുകളുടെ വിഹിതം തുടര്‍ച്ചയായ രണ്ടാം മാസവും കുറഞ്ഞു. ജൂണില്‍ വെയ്‌റ്റേജ് 17.9 ശതമാനമായാണ് ഇടിഞ്ഞത്.
ഇത് മെയ് മാസത്തെ അപേക്ഷിച്ച് 50 ബേസിസ് പോയിന്റ് (ബിപിഎസ്) കുറവാണ്. എങ്കിലും സ്വകാര്യബാങ്ക് ഓഹരികളിലെ മ്യൂച്വല്‍ ഫണ്ട് വിഹിതം ഇപ്പോഴും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 70 ബേസിസ് പോയിന്റ് കൂടുതലാണ്, മോട്ടിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് (എംഒഎഫ്എസ്എല്‍) ഫണ്ട് ഫോളിയോ റിപ്പോര്‍ട്ട് പറയുന്നു.
അലോക്കേഷനിലെ കുറവ് സ്വകാര്യബാങ്കുകളുടെ ദൗര്‍ബല്യത്തെയല്ല സൂചിപ്പിക്കുന്നതെന്നും മറിച്ച് തന്ത്രപരമായ പുനര്‍വിതരണത്തിന്റെ ഭാഗമായി സംഭവിച്ചതാണെന്നും മ്യൂച്വല്‍ ഫണ്ടുകള്‍ അറിയിച്ചു. സ്ഥിരതയുള്ള ആസ്തി ഗുണനിലവാരം, മെച്ചപ്പെട്ട ലിക്വിഡിറ്റി, ന്യായമായ മൂല്യനിര്‍ണ്ണയങ്ങള്‍ എന്നീ ഘടകങ്ങളുടെ ശക്തമായ പിന്തുണ സ്വകാര്യബാങ്കുകളെ ദീര്‍ഘകാല നിക്ഷേപ സാധ്യതയാക്കി മാറ്റുന്നുണ്ട്.
എന്നാല്‍ റിപ്പോ ലിങ്ക്ഡ് ലെന്‍ഡിംഗ് റേറ്റ് ഇടിയുന്നതോടെ നെറ്റ് പലിശ മാര്‍ജിന്‍ ഹ്രസ്വകാലത്തില്‍ സമ്മര്‍ദ്ദത്തിലായേക്കും. ബാങ്കുകള്‍ക്ക് വായ്പയില്‍ നിന്നുള്ള വരുമാനം കുറയുന്നതും നിക്ഷേപകര്‍ക്ക് ഉയര്‍ന്ന പലിശ നല്‍കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നതുമാണ് കാരണം.
എലാര സെക്യൂരിറ്റീസിന്റെ ആഭ്യന്തര ലിക്വിഡിറ്റി ട്രാക്കര്‍ പ്രകാരം എച്ച്ഡിഎഫ്‌സി എഎംസിയ്്ക്ക് സ്വകാര്യമേഖല ബാങ്കുകളില്‍ 8.4 ശതമാനം ഓവര്‍വെയ്റ്റാണുള്ളത്. അതേസമയം ക്വാണ്ടിനിന്റെയും ഐസിഐസിഐ പ്രുഡന്‍ഷ്യലിന്റെയും കൊട്ടക്കിന്റെയും ആക്‌സിസിന്റെയും നിപ്പോണിന്റെയും എക്‌സ്‌പോഷ്വര്‍ മേഖലയില്‍ അണ്ടര്‍വെയ്റ്റ് ആണ്.
മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളുടെ പൊതുമേഖല ബാങ്ക് വെയ്‌റ്റേജ് അതേസമയം സ്ഥിരമായി തുടരുന്നു.