
മുംബൈ: വാണിജ്യ പേപ്പറുകള്‍, സര്‍ട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ് തുടങ്ങിയ സെക്യൂരിറ്റി റിപ്പോ ഇടപാടുകളില്‍ നിക്ഷേപിക്കാന്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) വ്യാഴാഴ്ച മ്യൂച്വല്‍ ഫണ്ടുകള്‍ക്കനുവാദം നല്‍കി.അതേസമയം ‘എഎ’യിലും അതിനു മുകളിലും റേറ്റുചെയ്ത കോര്‍പ്പറേറ്റ് ഡെറ്റ് സെക്യൂരിറ്റികളുടെ റിപ്പോ ഇടപാടുകളില്‍ മാത്രമേ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് പങ്കെടുക്കാനാകൂ. കോര്‍പ്പറേറ്റ് ബോണ്ട് വിപണിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനാണ് നീക്കം.
പുതിയ വ്യവസ്ഥ ഉടനടി പ്രാബല്യത്തില്‍ വരും. കോര്‍പറേറ്റ് ബോണ്ടുകളുടെ ട്രൈ പാര്‍ട്ടി റിപ്പോ സെഗ്മെന്റില്‍ എന്‍ബിഎഫ്‌സി, ഇന്‍ഷൂറന്‍സ് കമ്പനികള്‍,മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയെ അനുവദിക്കാനുള്ള നിര്‍ദ്ദേശം കഴിഞ്ഞമാസം സെബി മുന്നോട്ടുവച്ചിരുന്നു. കോര്‍പറേറ്റ് ബോണ്ടുകളുടെ സെക്കന്ററി മാര്‍ക്കറ്റില്‍ ലിക്വിഡിറ്റി വര്‍ദ്ധിപ്പിക്കുന്നതിനായിരുന്നു ഇത്.
റിപ്പോ അല്ലെങ്കില്‍ റീപര്‍ച്ചേസിംഗ് കരാറുകള്‍ പൊതുവേ സുരക്ഷിതമായാണ് കരുതപ്പെടുന്നത്. സെക്യൂറ്റികള്‍ ഇതില്‍ പണയ വസ്തുവിനെ പോലെയാണ്. വില്‍പനക്കാരന്‍ പിന്നീടുള്ള തീയതിയില്‍ അവ തിരികെ വാങ്ങാമെന്ന് സമ്മതിക്കുന്നതിനാലാണ് ഇത്.
അല്ലാത്ത പക്ഷം വാങ്ങുന്നയാള്‍ക്ക് മൂന്നാംകക്ഷിയ്ക്ക് സെക്യൂരിറ്റികള്‍ വില്‍ക്കാം.






