
മുംബൈ: ബിഎസ്ഇ സ്‌മോള്‍ക്യാപ്പ് വിഭാഗത്തിലെ ഭൂരിഭാഗം ഓഹരികളിലും മ്യൂച്വല്‍ഫണ്ട് നിക്ഷേപം വര്‍ദ്ധിച്ചു. സൂചികയിലെ 43 ശതമാനം ഓഹരികളിലും നിലവില്‍ മ്യൂച്വല്‍ ഫണ്ട് എക്‌സ്‌പോഷ്വറുണ്ട്. 30 ശതമാനം ഓഹരികളിലെ നിക്ഷേപങ്ങളില്‍ കുറവ് ദൃശ്യമായപ്പോള്‍ 27 ശതമാനം ഓഹരികളില്‍ നിക്ഷേപം അതേപടി തുടരുന്നു.
677 സ്‌മോള്‍ക്യാപ് കമ്പനികളില്‍ 293 എണ്ണണത്തിലും മ്യൂച്വല്‍ ഫണ്ട് പങ്കാളിത്തം വര്‍ദ്ധിച്ചു. ജൂണില്‍ ഓപ്പണ്‍ എന്റഡ് സ്‌ക്കീമുകള്‍ സ്‌മോള്‍ക്യാപ്പില്‍ നിക്ഷേപിച്ചത് 4024.5 കോടി രൂപയാണ്. മെയ് മാസത്തെ അപേക്ഷിച്ച് 25 ശതമാനം കൂടുതല്‍.
ആംഫി പുറത്തുവിടുന്ന കണക്കനുസരിച്ച് സ്‌മോള്‍ക്യാപ് ഫണ്ടുകളുടെ അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് (എയുഎം) 3.44 ലക്ഷം കോടി രൂപയായി. നേരത്തെയിത് 2.95 ലക്ഷം കോടി രൂപയായിരുന്നു. ഇതോടെ ബിഎസ്ഇ സ്‌മോള്‍ക്യാപ് സൂചിക ജൂണ്‍പാദത്തില്‍ 17 ശതമാനം ഉയര്‍ന്നു. മിഡ്ക്യാപ് സൂചിക 14 ശതമാനവും നിഫ്റ്റി50 8.7 ശതമാനവും ഉയര്‍ന്ന സ്ഥാനത്താണിത്.
ഓഹരികള്‍ പരിശോധിക്കുമ്പോള്‍ ആര്‍ബിഎല്‍ ബാങ്കാണ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപം സ്വീകരിച്ചവയില്‍ മുന്നില്‍. ബാങ്കിലെ എംഎഫ് നിക്ഷേപം 15.27 ശതമാനത്തില്‍ നിന്നും 29.19 ശതമാനമായി ഉയര്‍ന്നപ്പോള്‍ നിക്ഷേപം 2.49 ശതമാനത്തില്‍ നിന്നും 11.89 ശതമാനമായി ഉയര്‍ത്തിയ മാരത്തണ്‍ നെക്സ്റ്റ്‌ജെന്‍ റിയാലിറ്റി രണ്ടാം സ്ഥാനത്തായി.
സായ് ലൈഫ് സയന്‍സിലെ മ്യൂച്വല്‍ ഫണ്ട് ഷെയര്‍ഹോള്‍ഡിംഗ് 11.54 ശതമാനത്തില്‍ നിന്നും 18.73 ശതമാനവും സൈഡസ് വെല്‍നെസിലേത് 11.61 ശതമാനത്തില്‍ നിന്നും 18.39 ശതമാനമായും പിന്‍ബി ഹൗസിംഗ് ഫിനാന്‍സില്‍ 20.09 ശതമാനത്തില്‍ നിന്നും 26.76 ശതമാനമായുമാണ് ഉയര്‍ന്നത്.
ഉയര്‍ന്ന വരുമാന പ്രതീക്ഷയും ലാര്‍ജ്ക്യാപ്പ് ഓഹരികളുടെ ഉയര്‍ന്ന വാല്വേഷനുമാണ് സ്‌മോള്‍ക്യാപ്പുകളിലേയ്ക്ക് മ്യൂച്വല്‍ ഫണ്ടുകള്‍ ആകര്‍ഷിക്കപ്പെടാന്‍ കാരണം.