പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

ജൂണിലെ മ്യൂച്വല്‍ ഫണ്ട് ഐപിഒ നിക്ഷേപം 2688 കോടി രൂപ

മുംംബൈ: ഐപിഒ ആങ്കര്‍ പ്ലേസ്മെന്റുകളില്‍ മ്യൂച്വല്‍ ഫണ്ട് പങ്കാളിത്തം ജൂണില്‍ ശക്തമായി തുടര്‍ന്നു. കഴിഞ്ഞമാസം നടന്ന എട്ട് ഐപിഒകളില്‍ 5 എണ്ണത്തിലാണ് എംഎഫുകള്‍ നിക്ഷേപമിറക്കിയത്. മൊത്തം 2688 കോടി രൂപ.

ഓസ്വാള്‍ പമ്പ്‌സ്, കല്‍പ്പതാരു പ്രോജക്ട്‌സ്, എല്ലെന്‍ബാരി ഇന്‍ഡസ്ട്രിയല്‍ ഗ്യാസ്, എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, സംഭവ് സ്റ്റീല്‍ ട്യൂബ്‌സ് എന്നീ ഐപിഒകളിലാണ് മ്യൂച്വല്‍ ഫണ്ടുകള്‍ താല്‍പര്യം പ്രകടിപ്പിച്ചത്.

എല്ലെന്‍ബാരി ഇന്‍ഡസ്ട്രിയല്‍ ഗ്യാസിന്റെ 852 കോടി രൂപയുടെ ഇഷ്യുവില്‍ നിന്ന് 428 കോടി രൂപ മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നാണ്. ഇതില്‍ മോട്ടിലാല്‍ ഓസ്വാള്‍ സെക്യൂരിറ്റീസ് 273 കോടിയിലധികവും ആക്‌സിസ് മ്യൂച്വല്‍ ഫണ്ട് 40 കോടിയിലധികവും എച്ച്ഡിഎഫ്സിയും ടാറ്റ മ്യൂച്വല്‍ ഫണ്ടും ഏകദേശം 28 കോടി രൂപ വീതവും നിക്ഷേപം നടത്തി.

എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ് 21 മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് 1400 കോടി രൂപയാണ് സ്വീകരിച്ചത്. 12,500 കോടി രൂപുടേതായിരുന്നു ഐപിഒ. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട് 200 കോടിയിലധികം നിക്ഷേപം നടത്തിയപ്പോള്‍ എസ്ബിഐ മ്യൂച്വല്‍ ഫണ്ട്,കൊട്ടക് മഹീന്ദ്ര മ്യൂച്വല്‍ ഫണ്ട് എന്നിവ യഥാക്രമം 173 കോടി രൂപയും 150 കോടി രൂപയും ഡിഎസ്പി, ആക്‌സിസ്, ആദിത്യ ബിര്‍ള മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവ 100 കോടി രൂപയോളം വീതവും നിക്ഷേപിച്ചു.

കല്‍പ്പതരു പ്രോജക്ട്സിന്റെ 1,590 കോടി രൂപ ഐപിഒയില്‍ മ്യൂച്വല്‍ ഫണ്ട് വിഹിതം 377 കോടി രൂപയാണ്.എസ്ബിഐ മ്യൂച്വല്‍ ഫണ്ട് ഏകദേശം 295 കോടി രൂപയും തരുസും ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ടും യഥാക്രമം 71 കോടി രൂപയും 11 കോടി രൂപ വീതവും നിക്ഷേപിച്ചു.

1,388 കോടി രൂപയുടെ ഐപിഒയില്‍ ഓസ്വാള്‍ പമ്പ്‌സ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് 432 കോടി രൂപ സമാഹരിച്ചു. 134 കോടി രൂപയില്‍ കൂടുതല്‍ നിക്ഷേപിച്ച ക്വാണ്ട് മ്യൂച്വല്‍ ഫണ്ടാണ് കൂടുതല്‍ നിക്ഷേപമിറക്കിയത്. മഹീന്ദ്ര മാനുലൈഫ് മ്യൂച്വല്‍ ഫണ്ട് 111 കോടി രൂപയിലധികവും കൊട്ടക് മഹീന്ദ്ര, ആദിത്യ ബിര്‍ള സണ്‍ ലൈഫ്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവ 32 കോടി രൂപയിലധികവും ഒഴുക്കി.

സംഭവ് സ്റ്റീല്‍ ട്യൂബ്‌സ് അവരുടെ 540 കോടി രൂപ ഇഷ്യുവില്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് 55 കോടി രൂപയാണ് സ്വീകരിച്ചു. മോട്ടിലാല്‍ ഓസ്വാള്‍ മ്യൂച്വല്‍ ഫണ്ട് 29.8 കോടി രൂപയും വൈറ്റ്ഓക്ക് ക്യാപിറ്റല്‍ മ്യൂച്വല്‍ ഫണ്ട് 25 കോടി രൂപയും നിക്ഷേപിച്ചു.

അതേസമയം, ഗ്ലോബ് സിവില്‍ പ്രോജക്ട്‌സ്, അരിസിന്‍ഫ്ര സൊല്യൂഷന്‍സ്, ഇന്‍ഡോഗള്‍ഫ് ക്രോപ്സയന്‍സസ് എന്നിവയില്‍ നിന്നും മ്യൂച്വല്‍ ഫണ്ടുകള്‍ മാസത്തില്‍ വിട്ടുനിന്നു. എട്ട് ഐപിഒകള്‍ മൊത്തം 17,688 കോടി രൂപയിലധികം സമാഹരിച്ചത്.

X
Top