ഇന്ത്യയുടെ ഫോറെക്‌സ് റിസര്‍വില്‍ 4.74 ബില്യണ്‍ ഡോളര്‍ വര്‍ധനബംഗ്ലാദേശിലേയ്ക്കുള്ള കയറ്റുമതി, ഇന്ത്യയില്‍ അരി വില ഉയര്‍ന്നുദീപാവലി സമ്മാനം: ചെറു കാറുകളുടെയും ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെയും ജിഎസ്ടി കുറയുംസാധ്യതകൾ തുറന്ന് മൈസ് ഉച്ചകോടിതിരുവനന്തപുരത്തെ അടുത്ത ഐടി ഡെസ്റ്റിനേഷനാകാന്‍ ടെക്നോപാര്‍ക്ക് ഫേസ്-4

മുത്തൂറ്റ് ഫിന്‍കോര്‍പിന്‍റെ വരുമാനത്തില്‍ 26.47 ശതമാനം വര്‍ധനവ്

  • കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 47.31 ശതമാനം വര്‍ധിച്ചു
  • വായ്പ വിതരണത്തില്‍ 63.04 ശതമാനം വര്‍ധനവ്

കൊച്ചി: 138 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ (നീല മുത്തൂറ്റ്) പതാകവാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ഒന്നാം ത്രൈമാസത്തില്‍ 26.47 ശതമാനം വര്‍ധനവോടെ ഒറ്റയ്ക്ക് 1574 കോടി രൂപയുടെ വരുമാനം നേടി.

ആകെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 47.31 ശതമാനം വര്‍ധനവോടെ 36,787 കോടി രൂപയിലെത്തി. കോ ലെന്‍ഡിങ് ഉള്‍പ്പെടെ 28,150 കോടി രൂപയുടെ വായ്പകള്‍ ഇക്കാലയളവില്‍ വിതരണം ചെയ്തിട്ടുണ്ട്. 63.04 ശതമാനത്തിന്‍റെ വര്‍ധനവാണിതു സൂചിപ്പിക്കുന്നത്. 179.31 കോടി രൂപയുടെ അറ്റാദായവും കമ്പനി കൈവരിച്ചു. 1.03 ശതമാനം കുറവാണുണ്ടായത്.

പുതിയതും ദീര്‍ഘകാലമായുള്ളതുമായ ഉപഭോക്താക്കള്‍ക്ക് തങ്ങളിലുള്ള വിശ്വാസവും താല്‍പര്യവുമാണ് ഒന്നാം ത്രൈമാസത്തിലെ പ്രവര്‍ത്തന ഫലങ്ങളിലൂടെ മനസിലാകുന്നതെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു.

ഉപഭോക്താക്കളുടെ വളര്‍ന്നു വരുന്ന ആവശ്യങ്ങള്‍ക്ക് അനുസൃതമായി മാനുഷികതയോടെ നല്‍കിവരുന്ന സേവനങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ആദ്യ പാദത്തെ സംയോജിത വായപ വിതരണം 53.69 ശതമാനം ഉയര്‍ന്ന് 30,198 കോടി രൂപയായി. ആകെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 31.85 ശതമാനം ഉയര്‍ന്ന് 51,867 കോടി രൂപയും വരുമാനം 12.83 ശതമാനം ഉയര്‍ന്ന് 2,260.41 കോടി രൂപയുമായി.

അറ്റാദായം 303.51 കോടി രൂപയെ അപേക്ഷിച്ച് 200.54 കോടി രൂപയായി.

X
Top