ഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർദുബായില്‍ നിന്നുള്ള സ്വര്‍ണം, വെള്ളി ആഭരണ ഇറക്കുമതിക്ക് നിയന്ത്രണംയുഎസുമായി ഇടക്കാല വ്യാപാരക്കരാർ തീരുവയില്‍ വ്യക്തത വന്ന ശേഷംവിമാന യാത്രികര്‍ക്ക് ആശ്വാസം പകരുന്ന പരിഷ്‌കാരങ്ങളുമായി വ്യോമയാന മന്ത്രാലയം

2800 കോടി രൂപയുടെ ഐപിഒയുമായി മുത്തൂറ്റ്‌ ഫിന്‍കോര്‍പ്‌

കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു സ്വര്‍ണ വായ്‌പാ കമ്പനി കൂടി ഓഹരി വിപണിയില്‍ ലിസ്റ്റ്‌ ചെയ്യാനൊരുങ്ങുന്നു. മുത്തൂറ്റ്‌ പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഫ്‌ളാഗ്‌ഷിപ്‌ കമ്പനിയായ മുത്തൂറ്റ്‌ ഫിന്‍കോര്‍പ്‌ 2800 കോടി രൂപയുടെ ഐപിഒ നടത്താനാണ്‌ നീക്കം.

ഐപിഒ സംബന്ധിച്ച്‌ വിദഗ്‌ധ ഉപദേശം തേടുന്നതിനായി മുത്തൂറ്റ്‌ ഫിന്‍കോര്‍പ്‌ മാനേജ്‌മെന്റ്‌ ബാങ്കര്‍മാരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന്‌ ഇകണോമിക്‌ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു.

പുതിയ ഓഹരികളുടെ വില്‍പ്പനയും ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്‌) ഉള്‍പ്പെട്ടതായിരിക്കും ഐപിഒ. ഈ വര്‍ഷം അവസാനത്തോടെ പബ്ലിക്‌ ഇഷ്യു നടത്താനാണ്‌ കമ്പനി ആലോചിക്കുന്നത്‌.

1997ല്‍ സ്ഥാപിതമായ മുത്തൂറ്റ്‌ ഫിന്‍കോര്‍പ്‌ മുഖ്യമായും സ്വര്‍ണ വായ്‌പാ ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്ന, ഡെപ്പോസിറ്റുകള്‍ സ്വീകരിക്കാത്ത ധനകാര്യ സ്ഥാപനമാണ്‌. എംഎസ്‌എംഇ വായ്‌പാ ബിസിനസും കമ്പനി ചെയ്യുന്നുണ്ട്‌. 3700 ശാഖകളിലായി 23,000 ജീവനക്കാരാണ്‌ കമ്പനിയിലുള്ളത്‌.

ഇറാന്‍-യുഎസ്‌ യുദ്ധം മൂലം ഐപിഒകള്‍ നീണ്ടുപോകുന്ന സാഹചര്യമാണ്‌ നിലവില്‍ വിപണിയിലുള്ളത്‌. വിപണിയിലെ അനിശ്ചിതത്വം മൂലം ഫോണ്‍പേ ഐപിഒ മാറ്റിവെക്കാന്‍ തീരുമാനിച്ചു. അനിശ്ചിതത്വം തുടര്‍ന്നാല്‍ മറ്റ്‌ കമ്പനികളും ഐപിഒകള്‍ വൈകിപ്പിക്കാന്‍ സാധ്യതയുണ്ട്‌.

X
Top