
കൊച്ചി: 138 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ (നീല മുത്തൂറ്റ്) പതാക വാഹക സാമ്പത്തിക സേവന സ്ഥാപനമായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് 2026 സാമ്പത്തിക വര്‍ഷത്തെ ആദ്യ പകുതിയിലെ സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചു. വിപുലമായ വളര്‍ച്ചയും ചിട്ടയായ നടപ്പാക്കലും തുടര്‍ച്ചയായ ഉപഭോക്തൃ വിശ്വാസവുമാണ് ഈ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
2026 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പകുതിയില്‍ മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തി 55,707.53 കോടി രൂപയും അറ്റാദായം 630.36 കോടി രൂപയും സംയോജിത വരുമാനം 4,972.54 കോടി രൂപയിലും എത്തി. കൈകാര്യം ചെയ്യുന്ന ആസ്തി 40,248.05 കോടി രൂപയും അറ്റാദായം 567.62 കോടി രൂപയും വരുമാനം 3,570.83 കോടി രൂപയുമായി മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്‍റെ മാത്രം പ്രകടനം ആദ്യ പകുതിയിലും ശക്തമായി തുടര്‍ന്നു.
2026 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം ത്രൈമാസത്തില്‍ 429.81 കോടി രൂപയുടെ സംയോജിത അറ്റാദായവും 2,712.13 കോടി രൂപയുടെ വരുമാനവുമായി മുത്തൂറ്റ് ഫിന്‍കോര്‍പ്പ് തുടര്‍ച്ചയായ വളര്‍ച്ച കൈവരിച്ചു. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവ് അപേക്ഷിച്ച് വരുമാനം 28.38 ശതമാനവും അറ്റാദായം 59.56 ശതമാനവും വര്‍ധിച്ചു.
മൊത്ത നിഷ്ക്രിയ ആസ്തി 1.41 ശതമാനവും അറ്റ നിഷ്ക്രിയ ആസ്തി 0.76 ശതമാനത്തോടെയും മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്‍റെ മാത്രം ബിസിനസും ഉറച്ച ആസ്തി ഗുണനിലവാരവും റിട്ടേണ്‍ അനുപാതങ്ങളും രേഖപ്പെടുത്തി. ലാഭപ്രാപ്തി സൂചികകളും ശക്തമായി തുടരുന്നു.
ലാഭക്ഷമതാ മാനദണ്ഡങ്ങള്‍ ശക്തമായി തുടര്‍ന്നു. ആസ്തികളിലെ വരുമാന അനുപാതം 3.52 ശതമാനവും (45 ബേസിസ് പോയിന്‍റുകള്‍ വര്‍ധനവ്), ഓഹരി മൂലധനത്തില്‍ ലാഭാനുപാതം 27.05 ശതമാനവും (454 ബേസിസ് പോയിന്‍റുകള്‍ വര്‍ധനവ്) ആണ്.





