എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

മുത്തൂറ്റ് ഹോംഫിനില്‍ 200 കോടി രൂപ നിക്ഷേപവുമായി മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ്

കൊച്ചി: ഉപകമ്പനി ആയ മുത്തൂറ്റ് ഹോംഫിനില്‍ 200 കോടി രൂപ നിക്ഷേപവുമായി മുത്തൂറ്റ് ഫിനാന്‍സ്. രാജ്യത്തെ 250 ഓളം ടൈര്‍-2, ടൈര്‍-3 നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും കമ്പനി ലക്ഷ്യം വയ്ക്കുന്നു നിലവില്‍ മുംബൈ ആസ്ഥാനമാക്കിയാണ് മുത്തൂറ്റ് ഹോംഫിന്‍ പ്രവര്‍ത്തിച്ചു വരുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ ഗോള്‍ഡ് ലോണ്‍ എന്‍ബിഎഫ് സി ആയ മുത്തൂറ്റ് ഫിനാന്‍സിന്‍റെ സമ്പൂര്‍ണ്ണ സബ്സിഡിയറി കമ്പനി ആണ് മുത്തൂറ്റ് ഹോംഫിന്‍.

ഇടത്തരം ഭവനങ്ങളുടെ (അഫോഡബിള്‍ ഹൗസിങ്) വിഭാഗത്തില്‍ വളര്‍ച്ചക്ക് സാധ്യമായ പട്ടണങ്ങളിലേക്ക് കമ്പനി പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും. സുസ്ഥിര വളര്‍ച്ചയ്ക്കായി സാങ്കേതികവിദ്യ, ഭരണക്രമം, എന്നിവയിലാണ് തന്ത്രപരമായ നിക്ഷേപങ്ങള്‍ നടത്തുക. കഴിഞ്ഞ രണ്ടു വര്‍ഷക്കാലയളവില്‍ ആറിരട്ടി വളര്‍ച്ചയാണ് മുത്തൂറ്റ് ഹോംഫിന്‍ കൈവരിച്ചത്.

അതിവേഗം വളരുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലുള്ള ശക്തമായ വിശ്വാസമാണ് മുത്തൂറ്റ് ഫിനാന്‍സിന്‍റെ ഈ നിക്ഷേപം സൂചിപ്പിക്കുന്നതെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടറും മുത്തൂറ്റ് ഹോം ഫിന്നിന്‍റെ ഏക ഓഹരി ഉടമയുമായ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

രാജ്യത്തെ ഇടത്തരം, ചെറുകിട പട്ടണങ്ങളിലാവും ഭവന രംഗത്ത് ശക്തമായ വളര്‍ച്ച ഇനിയുണ്ടാകുക. ഈ വിപണികളില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാന്‍ നിക്ഷേപം സഹായകമാകും. ആദ്യമായി വീടു വാങ്ങുന്നവര്‍ക്കും സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംരംഭകര്‍ക്കും മാന്യമായ രീതിയില്‍ ഉടമസ്ഥത നേടാനും ഇതു സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡിനു ശേഷം തങ്ങളുടെ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കി വരികയാണൈന്ന് മുത്തൂറ്റ് ഹോംഫിന്‍ സിഇഒ അലോക് അഗ്രവാള്‍ പറഞ്ഞു. ഈ നിക്ഷേപം എന്നത് കേവലം വളര്‍ച്ച മാത്രമല്ല ലക്ഷ്യമിടുന്നത്. പ്രതീക്ഷകള്‍ പുലര്‍ത്തുന്ന ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് സ്വന്തം വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള പിന്തുണ നല്‍കുക കൂടിയാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

X
Top