വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

മുത്തൂറ്റ് ഫിനാന്‍സ് കേരളത്തിലെ ഏറ്റവും മികച്ച എന്‍ബിഎഫ്‌സി

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ പണയ എന്‍ബിഎഫ്‌സി ആയ മുത്തൂറ്റ് ഫിനാന്‍സിനെ സംസ്ഥാനത്തെ ഏറ്റവും മികച്ച എന്‍ബിഎഫ്‌സി ആയി ഫിക്കി കേരള സംസ്ഥാന കൗണ്‍സില്‍ തെരഞ്ഞെടുത്തു.

മെയ്ഡ് ഇന്‍ കേരളാ പുരസ്‌ക്കാരത്തിന്റെ രണ്ടാം പതിപ്പിലാണ് മുത്തൂറ്റ് ഫിനാന്‍സിനെ തെരഞ്ഞെടുത്തത്.

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് മുത്തൂറ്റ് ജോര്‍ജ്ജ് പുരസ്‌ക്കാരം ഏറ്റുവാങ്ങി.

മെഡികെയ്ഡ് എതോസ് കോ ചെയര്‍ ആന്‍ഡ് ഗ്രൂപ്പ് സിഇഒയുമായ വിങ് കമാന്‍ഡര്‍ രാഗശ്രീ നായര്‍ (റിട്ട.), ഡോ. ശശി തരൂര്‍ എംപി, ചലച്ചിത്ര താരങ്ങളായ സിദ്ധാര്‍ത്ഥ് സൂര്യനാരായണന്‍, നിഖി ഗല്‍റാണി പിനിസേട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.

എല്ലാവരേയും ഔപചാരിക സാമ്പത്തിക സേവനങ്ങളുടെ രംഗത്തേക്ക് എത്തിക്കാനും കേരളത്തിന്റെ സമ്പദ്ഘടനയുടെ വികസനത്തിനും മുത്തൂറ്റ് ഫിനാന്‍സ് നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ കണക്കിലെടുത്താണ് ഈ പുരസ്‌ക്കാരം.

ലോകം സാമ്പത്തിക സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്ന രീതിയിലേക്കു മെച്ചപ്പെടുത്താനായുള്ള നിരവധി നീക്കങ്ങളാണ് നിരവധി ദശാബ്ദങ്ങളായി തങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഈ നേട്ടത്തെ കുറിച്ചു പ്രതികരിച്ച മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് മുത്തൂറ്റ് ജോര്‍ജ്ജ് പറഞ്ഞു.

X
Top