പ്രധാനമന്ത്രിയുടെ ഒരു ലക്ഷം കോടി രൂപ തൊഴില്‍ പ്രോത്സാഹന പദ്ധതി; വിശദാംശങ്ങള്‍ബംഗ്ലാദേശിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് പുതിയ നിയന്ത്രണവുമായി ഇന്ത്യകമ്യൂട്ടഡ് പെന്‍ഷന് പൂര്‍ണ്ണ നികുതി ഇളവ് നല്‍കി പുതിയ ആദായ നികുതി ബില്‍വ്യവസായ സംരംഭങ്ങള്‍ ഇനി അതിവേഗം; അനുമതികളും നടപടിക്രമങ്ങളും എളുപ്പത്തിലാക്കി കെ-സ്വിഫ്റ്റ്എണ്ണയ്ക്കായി ആഫ്രിക്കയിലേക്ക് കണ്ണെറിഞ്ഞ് ഇന്ത്യൻ കമ്പനികൾ

മുത്തൂറ്റ് ഓഹരി 10 ശതമാനം അപ്പര്‍ സര്‍ക്യൂട്ടില്‍, നിക്ഷേപകര്‍ എന്ത് ചെയ്യണം?

മുംബൈ: മികച്ച ഒന്നാംപാദ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് മുത്തൂറ്റ് ഫിനാന്‍സ് ഓഹരി വ്യാഴാഴ്ച 10 ശതമാനം അപ്പര്‍ സര്‍ക്യൂട്ടായ 2761 രൂപയിലെത്തി.

ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ഓഹരിയില്‍ ബുള്ളിഷാണ് മോര്‍ഗന്‍ സ്റ്റാന്‍ലി ലക്ഷ്യവില 2920 രൂപയായും ജെഫറീസ് 2950 രൂപയായും ഉയര്‍ത്തി. മോതിലാല്‍ ഓസ്വാള്‍ 2790 രൂപ ലക്ഷ്യവിലിയില്‍ ന്യൂട്രല്‍ റേറ്റിംഗാണ് നല്‍കുന്നത്.

2046 കോടി രൂപയാണ് കമ്പനി ഒന്നാംപാദത്തില്‍ രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 90 ശതമാനം കൂടുതലാണിത്.

1079 കോടി രൂപയായിരുന്നു മുന്‍വര്‍ഷത്തെ അറ്റാദായം. വരുമാനം 54 ശതമാനം ഉയര്‍ന്ന് 5703 കോടി രൂപയായപ്പോള്‍ സ്റ്റാന്റലോണ്‍ വായ്പ ആസ്തി 42 ശതമാനമുയര്‍ന്ന് 1.2 ലക്ഷം കോടി രൂപയുടേതായി.

സ്വര്‍ണ്ണവില ഉയര്‍ന്നതാണ് കമ്പനിയെ തുണച്ചത്. ഇത് കൊളാറ്ററല്‍ മൂല്യം വര്‍ദ്ധിപ്പിച്ചു. അറ്റ പലിശ വരുമാനം(എന്‍ഐഐ) 50.6 ശതമാനമുയര്‍ന്ന് 3473 കോടി രൂപയിലെത്തി. സിഎന്‍ബിസി ടിവി 18 നടത്തിയ പോളില്‍ എന്‍ഐഐ 3199 കോടി രൂപയാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്

മുത്തൂറ്റ് മണി ലിമിറ്റഡില്‍ 500 കോടി രൂപയുടേയും മുത്തൂറ്റ് ഹോഫിന്നില്‍ 200 കോടിരൂപയുടേയും അധിക ഇക്വിറ്റി ഇന്‍ഫ്യൂഷനും കമ്പനി ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്.

X
Top