നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾ

എക്സിൽ 200 മില്യൺ ഫോളോവേഴ്സുമായി മസ്ക്

ക്സിൽ 20 കോടിയോളം ഫോളോവേഴ്സിനെ സ്വന്തമാക്കി ടെസ്ല സിഇഓ ഇലോൺ മസ്ക്. 131.9 മില്യൺ ഫോളോവേഴ്സുമായ് യു.എസ് മുൻ പ്രസിഡന്റ് ബറാക് ഒബാമയും, 113.2 മില്യൺ ഫോളോവേഴ്സുമായി ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ് മസ്കിന് തൊട്ടുപിന്നാലെയുള്ളത്.

2022ലാണ് 44 ബില്യൺ ഡോളറിന് മസ്ക് എക്സ് വാങ്ങിയത്. യു.എസിൽ എക്സ് ഉപയോഗിക്കുന്നവരുടെ എണ്ണം മുമ്പത്തെ അപേക്ഷിച്ച് ഇപ്പോൾ വളരെ കൂടുതലാണെന്നും, എക്സിൽ എല്ലാദിവസവും സജീവമായിട്ടുള്ളത് 300 മില്യൺ യൂസർമാരാണെന്ന് അടുത്തിടെ മസ്ക് പറഞ്ഞിരുന്നു.

അതിനിടെ, മസ്കിന്റെ ഫോളോവേഴ്സിന്റെ എണ്ണം വ്യാജമാണെന്നും ലക്ഷക്കണക്കിന് സജീവമല്ലാത്ത അക്കൗണ്ട് ഉപയോക്താക്കളെ കൂടി മസ്ക് ഫോളോവേഴ്സായി കാണുന്നുണ്ടെന്നും ആരോപണമുയർന്നിരുന്നു.

110.3 മില്യൺ ഫോളോവേഴ്സുമായി കനേഡിയൻ ഗായകൻ ജസ്റ്റിൻ ബീബർ ആണ് നാലാംസ്ഥാനത്ത്. ഗായിക റിഹാന 108.4 മില്യൺ ഫോളോവേഴ്സുമായി അഞ്ചാംസ്ഥാനത്തുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എക്സിൽ 102.4 മില്യൺ ഫോളോവേഴ്സുണ്ട്.

X
Top