എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

തദ്ദേശസ്ഥാപനങ്ങളിലെ വികസനത്തിന് മുനിസിപ്പല്‍ ബോണ്ട്; വായ്പ എടുക്കാന്‍ പഞ്ചായത്തുകളും

ദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതം വര്‍ധിപ്പിച്ച് സംസ്ഥാന ബജറ്റ്. 2026-27 സാമ്പത്തിക വര്‍ഷത്തിലേക്ക് തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള ജനറല്‍ പര്‍പ്പസ് ഫണ്ട് 3236.76 കോടി രൂപയും മെയിന്‍റനന്‍സ് ഫണ്ട് 4315.69 കോടി രൂപയമായി ഉയര്‍ത്തി. മുൻ വർഷത്തെ അപേക്ഷിച്ച് 786 കോടി രൂപ അധികമാണിത്. ഫണ്ടുകൾ ഗണ്യമായി വർധിപ്പിച്ചുകൊണ്ടാണ് സര്‍ക്കാര്‍ പുതിയ ഭരണസമതിയെ സ്വാഗതം ചെയ്യുന്നതെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.

കേരള ഖരമാലിന്യ സംസ്കരണ പരിപാടി പ്രകാരം തദ്ദേശസ്ഥാപനങ്ങൾക്ക് ഗ്രാന്‍റായി 150 കോടി രൂപയും നീക്കി വെച്ചിട്ടുണ്ട്. പ്രാദേശിക ഗവണ്‍മെന്‍റുകളെ ശാക്തീകരിക്കാൻ ലോക്കൽ ഗവണ്‍മെന്‍റ് ബോർഡ് ഓഫ് ഫണ്ട്സ് രൂപീകരിക്കും. നിരക്കുകൾ വർധിപ്പിക്കാതെ സ്ഥിതി വിവരക്കണക്കുകൾ ശാസ്ത്രീയമാക്കിയും ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചും നികുതി നികുതിയേതര വരുമാനം വർധിപ്പിക്കും.

സ്വന്തം വരുമാനം വർധിപ്പിക്കുന്ന തദ്ദേശ സർക്കാരുകള്‍ക്ക് പ്രോത്സാഹനമായി കൂടുതൽ സംസ്ഥാന വിഹിതം നൽകും.

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വലിയ പദ്ധതികൾ നടപ്പിലാക്കാൻ മുനിസിപ്പൽ ബോണ്ടുകൾ പുറപ്പെടുവിക്കാൻ മുനിസിപ്പാലിറ്റികളെയും കോർപ്പറേഷനെയും അനുവദിക്കും. ഇതിന് ആവശ്യമായ സാങ്കേതിക സഹായം നൽകും. ഇതേ ലക്ഷ്യം മുൻനിർത്തി വായ്പ എടുക്കാൻ നിശ്ചിത മാനദണ്ഡങ്ങൾക്ക് വിധേയമായി ഗ്രാമപഞ്ചായത്തുകളെയും അനുവദിക്കും.

X
Top