നാലു മേഖലകളിൽ നിക്ഷേപിച്ചവർക്ക് പ്രതീക്ഷിച്ചതിലുമധികം നേട്ടംജിഎസ്ടി വിഹിതം: കേരളത്തിന്റെ 332 കോടി കേന്ദ്രം വെട്ടിക്കുറച്ചെന്ന് ധനമന്ത്രിഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് ഉയർത്തി ബാർക്ലെയ്സും സിറ്റി ഗ്രൂപ്പുംഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തി

ആഗോള സൂചിക: മുംബൈയില്‍ പ്രധാന റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ വില 5.2 ശതമാനം വര്‍ദ്ധിച്ചു

ന്യൂഡല്‍ഹി: ഏപ്രില്‍-ജൂണ്‍ കാലയളവില്‍ പ്രധാന റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ ആഗോള വിലയില്‍ മുംബൈ ആറാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5.2 ശതമാനം വര്‍ധനവാണ് മുംബൈയില്‍ ഉണ്ടായിട്ടുള്ളത്. ക്‌നൈറ്റ് ഫ്രാങ്ക് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, ബെംഗളൂരു 20-ാം സ്ഥാനത്തും ദില്ലി 26-ാം സ്ഥാനത്തുമാണ്.

ബെംഗളൂരുവില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 3.6 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ദില്ലിയില്‍ 0.2 ശതമാനം വര്‍ധനവുണ്ടായി. ലോകത്ത് ഏറ്റവും കൂടുതല്‍ വര്‍ധനവ് ഉണ്ടായിട്ടുള്ളത് ദുബൈയിലാണ്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 48.8 ശതമാനം കൂടി. ടോക്കിയോ രണ്ടാം സ്ഥാനത്തും മനില മൂന്നാം സ്ഥാനത്തും മയാമി നാലാം സ്ഥാനത്തും ഷാങ്ഹായ് അഞ്ചാം സ്ഥാനത്തുമാണ്.

46 നഗരങ്ങളില്‍ ശരാശരി വര്‍ധനവ് 1.5 ശതമാനം. ലോകത്തിലെ 46 നഗരങ്ങളിലെ പ്രധാന റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ വില വര്‍ധനവ് ട്രാക്കുചെയ്യുന്ന പ്രൈം ഗ്ലോബല്‍ സിറ്റീസ് ഇന്‍ഡക്‌സ് പ്രകാരമാണ് റിപ്പോര്‍ട്ട്.

X
Top