ജിസിസി–ഇന്ത്യ വ്യാപാര കരാര്‍ ചര്‍ച്ച തുടങ്ങി10 ഐടിഡിസി ഹോട്ടലുകൾ സ്വകാര്യ കമ്പനികൾക്ക്; കേരളത്തിലെ ദേശീയപാതയും ലിസ്റ്റില്‍, 16.72 ലക്ഷം കോടി സമാഹരിക്കുംഇന്ത്യയിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടക്കും സൗദിയിൽ സമ്പൂർണ്ണ നിരോധനംഇന്ത്യ–ഇസ്രയേൽ സ്വതന്ത്ര വ്യാപാര കരാർ ഉടൻഇന്ത്യയിൽ ഇത്തവണ ശമ്പള വർദ്ധനവ് ശരാശരി 9.1 ശതമാനം

ഏറ്റവും ചെലവേറിയ ഇന്ത്യൻ നഗരം മുംബൈ

റ്റവും ചെലവേറിയ ഇന്ത്യൻ നഗരം ഏതായിരിക്കും. പ്രവാസികൾക്കുള്ള ഇന്ത്യയിലെ ഏറ്റവും ചെലവേറിയ നഗരം മുംബൈ ആണ്.

അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 227 നഗരങ്ങൾ ഉൾപ്പെടുന്ന മെർസറിന്റെ 2023 ലെ ജീവിതച്ചെലവ് സർവേ പ്രകാരം, ദില്ലി, ബെംഗളൂരു നഗരങ്ങളെ പിന്നിലാക്കി മുംബൈ ഒന്നാം സ്ഥാനത്തേക്ക് എത്തി.

അതേസമയം ഹോങ്കോംഗ് ആഗോള പട്ടികയിൽ ഒന്നാമതെത്തി. ആഗോള റാങ്കിംഗിൽ 147-ാം സ്ഥാനത്താണ് മുംബൈ.

ആഗോള റാങ്കിങ്

  • മുംബൈ 147,
  • ദില്ലി 169
  • ചെന്നൈ 184,
  • ബെംഗളൂരു 189,
  • ഹൈദരാബാദ് 202,
  • കൊൽക്കത്ത 211
  • പൂനെ 213

പാർപ്പിടം, ഗതാഗതം, ഭക്ഷണം, വസ്ത്രം, വീട്ടുപകരണങ്ങൾ, വിനോദം എന്നിവയുൾപ്പെടെ ഓരോ സ്ഥലത്തെയും 200-ലധികം കാര്യങ്ങൾ താരതമ്യം ചെയ്താണ് മെർസറിന്റെ ജീവിതച്ചെലവ് സർവേ കണക്കാക്കുന്നത്.

ആഗോളതലത്തിൽ, ഹോങ്കോങ്, സിംഗപ്പൂർ, സൂറിച്ച് എന്നിവയാണ് ഈ വർഷം ഏറ്റവും ചെലവേറിയ നഗരങ്ങൾ.

X
Top