ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

1 ലക്ഷം മൂന്ന് വര്‍ഷത്തില്‍ 70 ലക്ഷം രൂപയാക്കിയ മള്‍ട്ടിബാഗര്‍

ന്യൂഡല്‍ഹി: 2022 ല്‍ നിക്ഷേപകരുടെ പണം ഇരട്ടിയാക്കി നല്‍കിയ ഓഹരിയാണ് ആദിത്യ വിഷന്റേത്. 630 രൂപയില്‍ നിന്നും 1390 രൂപയിലേയ്ക്കായിരുന്നു വളര്‍ച്ച. 120 ശതമാനത്തിന്റെ നേട്ടമാണിത്.

കഴിഞ്ഞ ഒരു മാസത്തില്‍ 12 ശതമാനം താഴ്ച വരിച്ച ഓഹരി, 6 മാസത്തില്‍ 75 ശതമാനത്തിന്റെ നേട്ടം സ്വന്തമാക്കി. മൂന്നുവര്‍ഷത്തില്‍ 6900 ശതമാനമായിരുന്നു വളര്‍ച്ച.
20 രൂപയില്‍ നിന്നും 1390 രൂപയിലേയ്ക്ക് സ്റ്റോക്ക് കുതിക്കുകയായിരുന്നു.

നിക്ഷേപത്തിന്റെ വളര്‍ച്ച
ഒരു മാസം മുന്‍പ് ഓഹരിയില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്ന്ത് 88,000 രൂപയായി ചുരുങ്ങുമായിരുന്നു. ആറ് മാസം മുന്‍പായിരുന്നു നിക്ഷേപമെങ്കില്‍ ഒരു ലക്ഷം 1.75 ലക്ഷമായും 2022 ന്റെ തുടക്കത്തിലായിരുന്നു നിക്ഷേപമെങ്കില്‍ ഒരു ലക്ഷം 1.60 ലക്ഷമായും മാറും.

ഇനി മൂന്നുവര്‍ഷം മുന്‍പായിരുന്നു ഒരു ലക്ഷം നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത് 70 ലക്ഷം രൂപയായാണ് വളരുക.1667 കോടി രൂപ വിപണി മൂല്യമുള്ള ആദിത്യ വിഷന്‍ ഉപഭോക്തൃ വിവേചനപരമായ ചരക്ക് & സേവന (സിഡിജിഎസ്) മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌മോള്‍ ക്യാപ് കമ്പനിയാണ് ആദിത്യ വിഷന്‍ ലിമിറ്റഡ്. ബീഹാറിലെ പ്രമുഖ ഇലക്ട്രോണിക് റീട്ടെയില്‍ ശൃംഖലയാണ്. ഓഹരികള്‍ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ടാബ്‌ലെറ്റുകള്‍ തുടങ്ങിയ ഡിജിറ്റല്‍ ഗാഡ്‌ജെറ്റുകള്‍ മുതല്‍ ടെലിവിഷന്‍, സൗണ്ട് ബാറുകള്‍, ഹോം തിയറ്ററുകള്‍, ക്യാമറകള്‍, ആക്‌സസറികള്‍ എന്നിങ്ങനെയുള്ള വിനോദ ഉപകരണങ്ങളും എയര്‍ കണ്ടീഷണറുകള്‍, റഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍ തുടങ്ങിയ വീട്ടുപകരണങ്ങളും കമ്പനി വില്‍പ്പന നടത്തുന്നു.

X
Top