വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്‍ഡിഗോരാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമില്ലെന്ന് എണ്ണക്കമ്പനികൾഇന്ത്യയുടെ പാചകവാതക ഇറക്കുമതി പകുതിയായിഇന്ത്യയുടെ ജിഡിപി നിരക്ക് കുറയുമെന്ന മുന്നറിയിപ്പുമായി ഗീത ഗോപിനാഥ്8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യ

1 ലക്ഷം രൂപ ഒരു വര്‍ഷത്തില്‍ 25 ലക്ഷമാക്കി മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: ഓഹരി വിപണി കൂപ്പുകുത്തിയപ്പോഴും തിങ്കളാഴ്ച റെക്കോര്‍ഡ് ഉയരമായ 303.65 കുറിച്ച ഓഹരിയാണ് ആംബര്‍ പ്രോട്ടീന്‍ ഇന്‍ഡസട്രീസിന്റേത്. മാസങ്ങളായി അപ്പര്‍ സര്‍ക്യൂട്ടിലുള്ള സ്റ്റോക്ക് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 2400 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് കൈവരിച്ചത്. ഒരു വര്‍ഷം മുന്‍പ് ഓഹരിയില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത് 25 ലക്ഷം രൂപയായി മാറുമായിരുന്നു.

ആറ് മാസത്തില്‍ 924 ശതമാനവും ഒരു മാസത്തില്‍ 140 ശതമാനവും ഉയര്‍ച്ച കൈവരിക്കാന്‍ ഓഹരിയ്ക്കായി. ജൂണിലവസാനിച്ച പാദത്തില്‍ അറ്റാദായം 74.03 ശതമാനം വര്‍ധിപ്പിച്ച് 1.34 കോടി രൂപയുമാക്കി. 1992 ല്‍ അഹമ്മദാബാദില്‍ രൂപം കൊണ്ട ആമ്പര്‍ 38.70 കോടി രൂപ വിപണി മൂല്യമുള്ള സ്‌മോള്‍ക്യാപ്പ് കമ്പനിയാണ്.

ഗുജ്‌റാത്തില്‍ വിതരണം ചെയ്യുന്ന, ആങ്കുര്‍ എന്ന പേരിലുള്ള ഭക്ഷ്യഎണ്ണയാണ് കമ്പനിയുടെ പ്രധാന ഉത്പന്നം. ആങ്കുര്‍ എണ്ണ, ആങ്കുര്‍ സണ്‍ഫല്‍ര്‍, സോയാബീന്‍, ചോള എണ്ണകളാണ് മറ്റ് പ്രധാന ഉത്പന്നങ്ങള്‍.

X
Top