ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

അപ്പര്‍ സര്‍ക്യൂട്ടിലെത്തി മള്‍ട്ടിബാഗര്‍ ഓഹരി, ബുള്ളിഷായി അനലിസ്റ്റുകള്‍

മുംബൈ: വ്യാഴാഴ്ച അപ്പര്‍ സര്‍ക്യൂട്ടിലെത്തിയ ഓഹരിയാണ് ടാറ്റ ടെലിസര്‍വീസസ് (മഹാരാഷ്ട്ര). 13 ശതമാനം ഉയര്‍ന്ന് 123.75 രൂപയില്‍ ക്ലോസ് ചെയ്യാനും ഓഹരിയ്ക്കായി. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 220 ശതമാനം വളര്‍ച്ച നേടിയ മള്‍ട്ടിബാഗര്‍ ഓഹരിയാണ് ടിടിഎംഎല്ലിന്റേത്.

രണ്ട് വര്‍ഷത്തില്‍ 3300 ശതമാനം ഉയരാനും ഓഹരിയ്ക്കായി. നിലവില്‍ ഡിസ്‌ക്കൗണ്ട് നിരക്കിലാണ് ഓഹരി ട്രേഡ് ചെയ്യപ്പെടുന്നത്. ഈ വര്‍ഷം ജനുവരിയില്‍ രേഖപ്പെടുത്തിയ 291 രൂപയാണ് 52 ആഴ്ചയിലെ ഉയരം.

സെപ്തംബര്‍ 7, 2021 ല്‍ രേഖപ്പെടുത്തിയ 33.30 രൂപ 52 ആഴ്ചയിലെ താഴ്ചയുമാണ്. അതുകൊണ്ടുതന്നെ അനലിസ്റ്റുകള്‍ ഓഹരിയില്‍ ബുള്ളിഷാണ്. 111 രൂപയ്ക്ക് മുകളില്‍ ഓഹരി വാങ്ങാവുന്നതാണെന്ന് ഇക്വിറ്റി റിസര്‍ച്ചിലെ രാഹുല്‍ ഗൗഡ് പറഞ്ഞു.

99 രൂപയിലാണ് സ്റ്റോപ് ലോസ് വെക്കേണ്ടത്. ലക്ഷ്യവില-145 രൂപ. ബ്രോഡ്ബാന്‍ഡ്, ടെലികമ്യൂണിക്കേഷന്‍സ്, ക്ലൗഡ് സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് ടാറ്റ ടെലിസര്‍വീസസ്. ഇനി വരാനിരിക്കുന്ന 5 ജി നെറ്റ് വര്‍ക്ക് സ്ഥാപിക്കലും ബ്രോഡ്ബാന്‍ഡ് വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കവും കമ്പനിയ്ക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍.

X
Top