എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

അറ്റാദായത്തില്‍ ഇരട്ട അക്ക താഴ്ച, ശ്രദ്ധനേടി മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: മാര്‍ച്ച് പാദത്തിലെ അറ്റാദായത്തില്‍ ഇരട്ട അക്ക ഇടിവ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ദീപക് നൈട്രേറ്റ് ലിമിറ്റഡ് ഓഹരി ശ്രദ്ധാകേന്ദ്രമായി.എന്നാല്‍ 0.35 ശതമാനം ഉയര്‍ന്ന് 1933.50 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.നാലാംപാദത്തില്‍ 233.9 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം.

മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 12.5 ശതമാനം കുറവ്. വരുമാനം 4.75 ശതമാനം ഉയര്‍ന്ന് 1961.36 കോടി രൂപയായി. സാങ്കേതികമായി ഓഹരിയുടെ ആര്‍എസ്ഐ 60 ആണ്.

ഇത് അമിതമായി വിറ്റഴിച്ച നിലയിലോ വാങ്ങിയ നിലയിലോ അല്ല. ബീറ്റ 1 ആയതിനാല്‍ ചാഞ്ചാട്ടമുണ്ട്. 5,20,50,100 ദിവസ മൂവിംഗ് ആവറേജുകളേക്കാള്‍ മുകളിലാണ്. അതേസമയം 200 ദിന ശരാശരിയേക്കാള്‍ താഴെയും.

ഈ വര്‍ഷത്തില്‍ 2.08 ശതമാനം താഴ്ചയാണ് ഓഹരി വരിച്ചത്. യെസ് സെക്യൂരിറ്റീസ് ഓഹരിയില്‍ 23 ശതമാനം ഉയര്‍ച്ച പ്രതീക്ഷിക്കുന്നു. ലക്ഷ്യവില-2375 രൂപ.

X
Top