
ന്യൂഡല്‍ഹി: കഴിഞ്ഞ ആറ് വര്‍ഷത്തില്‍ 9080.65 ശതമാനം (112.90 ശതമാനം സിഎജിആറില്‍) നേട്ടം കൈവരിച്ച ഓഹരിയാണ് ആദിത്യ വിഷന്‍ ലിമിറ്റഡിന്റേത്. 5 വര്‍ഷത്തില്‍ 2704.78 ശതമാനവും 3 വര്‍ഷത്തില്‍ 6604.76 ശതമാനവും ഒരു വര്‍ഷത്തില്‍ 63.97 വളര്‍ന്നു. 2022 ല്‍ മാത്രം 124.28 ശതമാനം വിലവര്‍ധിപ്പിച്ചു.
6 വര്‍ഷം മുന്‍പ് ഓഹരിയില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത് 91.80 ലക്ഷം രൂപയായി മാറുമായിരുന്നു. അഞ്ച് വര്‍ഷം മുന്‍പായിരുന്നു നിക്ഷേപമെങ്കില്‍ 1 ലക്ഷം 28.04 ശതമാനവും 3 വര്‍ഷം മുന്‍പായിരുന്നെങ്കില്‍ 1 വര്‍ഷം 67.04 ലക്ഷവുമായി ഉയരും. 2022 തുടക്കത്തിലെ 1 ലക്ഷം രൂപ നിക്ഷേപം ഇന്ന് 2.24 ലക്ഷമായി മാറും.
നവംബര്‍ 2022 ലെ 1528.70 രൂപയാണ് 52 ആഴ്ച ഉയരം. ഈ വര്‍ഷം ജനുവരിയില്‍ രേഖപ്പെടുത്തിയ 598.55 രൂപ 52 ആഴ്ച താഴ്ചയാണ്. നിലവില്‍ 52 ആഴ്ച ഉയരത്തില്‍ നിന്നും 8.55 ശതമാനം താഴെയും 52 ആഴ്ച താഴ്ചയില്‍ നിന്ന് 133.55 ശതമാനം കൂടിയുമാണ് വ്യാപാരം.
ഉപഭോക്തൃ വിവേചനപരമായ ചരക്ക് & സേവന (സിഡിജിഎസ്) മേഖലയില്‍ പ്രവര്‍ത്തിക്കുന്ന, 1,681.52 കോടി രൂപ വിപണി മൂലധനമുള്ള ഒരു സ്‌മോള്‍ ക്യാപ് കമ്പനിയാണ് ആദിത്യ വിഷന്‍ ലിമിറ്റഡ്. ബീഹാറിലെ പ്രമുഖ ഇലക്ട്രോണിക് റീട്ടെയില്‍ ശൃംഖലയാണ്. ഓഹരികള്‍ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ടാബ്‌ലെറ്റുകള്‍ തുടങ്ങിയ ഡിജിറ്റല്‍ ഗാഡ്‌ജെറ്റുകള്‍ മുതല്‍ ടെലിവിഷന്‍, സൗണ്ട് ബാറുകള്‍, ഹോം തിയറ്ററുകള്‍, ക്യാമറകള്‍, ആക്‌സസറികള്‍ എന്നിങ്ങനെയുള്ള വിനോദ ഉപകരണങ്ങളും എയര്‍ കണ്ടീഷണറുകള്‍, റഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍ തുടങ്ങിയ വീട്ടുപകരണങ്ങളും കമ്പനി വില്‍പ്പന നടത്തുന്നു.