നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

എക്‌സ് സ്പ്ലിറ്റ് ട്രേഡ് ചെയ്യാനൊരുങ്ങി മള്‍ട്ടിബാഗര്‍ സ്‌മോള്‍ക്യാപ്

ന്യൂഡല്‍ഹി: ഏപ്രില്‍ 25 ന് എക്‌സ് സ്പ്ലിറ്റ് ട്രേഡ് ചെയ്യുകയാണ് ഗോയല്‍ അലുമിനീയംസ്. അന്നുതന്നെയാണ് റെക്കോര്‍ഡ് തായതി. 1:10 അനുപാതത്തിലാണ് ഓഹരി വിഭജനം.

തിങ്കളാഴ്ച, 0.74 ശതമാനം ഉയര്‍ന്ന സ്‌റ്റോക്ക് 390.30 രൂപയില്‍ ക്ലോസ് ചെയ്തു. 2023 ല്‍ ഇതുവരെ 103 ശതമാനം നേട്ടമാണ് സ്‌റ്റോക്ക് സ്വന്തമാക്കിയത്. 6 മാസത്തില്‍ 162 ശതമാനവും ഉയര്‍ന്നു.

ഇപ്പോള്‍ ബിസിനസ് വിപുലീകരണ ഘട്ടത്തിലാണ് കമ്പനി.
വ്രോലി ഇ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ വിപുലീകൃത വിഭാഗമാണ്. ഇലക്ട്രിക് വാഹന റീട്ടെയില്‍ വില്‍പന രംഗത്തേയ്ക്ക് പ്രവേശിക്കാനൊരുങ്ങുകയാണ് ഇവര്‍.

ഇതിനായി ഡല്‍ഹിയില്‍ പ്ലാന്റ് സ്ഥാപിക്കുന്നു.
ഗോയല്‍ അലൂമിനിയംസ് ലിമിറ്റഡ് മെറ്റല്‍ ട്രേഡിംഗ് സേവനങ്ങള്‍ നല്‍കുന്നു.അലുമിനിയം ഷീറ്റുകള്‍, കോയിലുകള്‍, സെക്ഷനുകള്‍, ഗ്രില്ലുകള്‍, മറ്റ് അലുമിനിയം ഉല്‍പ്പന്നങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു. കൂടാതെ കോട്ടണ്‍ തുണിത്തരങ്ങള്‍, പ്രിന്റിംഗ് മെഷീനുകള്‍, ഗ്ലാസ്, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് മറ്റ് ഉത്പന്നങ്ങള്‍.

X
Top