4 രാജ്യങ്ങളിലേക്ക് ഉള്ളി കയറ്റുമതിക്ക് അനുമതിഎണ്ണവില കുറയാനുള്ള സാധ്യത മങ്ങുന്നുക്രൂഡ് ഓയില്‍ ഇറക്കുമതി 21 മാസത്തെ ഉയര്‍ന്ന നിലയില്‍സർക്കാരിന്റെ ആണവോർജ പദ്ധതിയിൽ വമ്പന്മാർ ഭാഗമായേക്കുംസംരംഭകരായി സ്ത്രീകള്‍ വരുന്നത് സന്തോഷം: മുഖ്യമന്ത്രി

ഓഹരി വിഭജനത്തിന് മള്‍ട്ടിബാഗര്‍ കമ്പനി

ന്യൂഡല്‍ഹി: ജനുവരി 3 ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ഓഹരി വിഭജനം പരിഗണിക്കുമെന്നറിയിച്ചിരിക്കയാണ് കര്‍ണാവതി ഫിനാന്‍സ് ലിമിറ്റഡ്. 10 രൂപ മുഖവിലയുള്ള ഓഹരി, 1 രൂപ മുഖവിലയുള്ള 10 ഓഹരികളായാണ് വിഭജിക്കുന്നത്. വെള്ളിയാഴ്ച 52 ആഴ്ച ഉയരം കുറിച്ച ഓഹരി 157.40 രൂപയില്‍ ക്ലോസ് ചെയ്തു.

7 വര്‍ഷത്തെ നേട്ടം 1384.91 ശതമാനം. 5 വര്‍ഷത്തില്‍ 474.45 ശതമാനവും ഒരു വര്‍ഷത്തില്‍ 784.27 ശതമാനവും ഉയര്‍ന്നു. 2022 ല്‍ മാത്രം നേടിയ വളര്‍ച്ച 658.55 ശതമാനമാണ്.

158.19 കോടി രൂപ വിപണി മൂല്യമുള്ള കര്‍ണാവതി ഫിനാന്‍സ് സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌മോള്‍ക്യാപ് കമ്പനിയാണ്. 1984 ല്‍ സ്ഥാപതിമായ കമ്പനി 2014 ലാണ് ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യുന്നത്. ഒരു എന്‍ബിഎഫ്‌സി കമ്പനിയാണിത്.

X
Top