കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

അവകാശ ഓഹരി വിതരണത്തിനൊരുങ്ങി മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: 45 കോടി രൂപയുടെ അവകാശ ഓഹരി വിതണത്തിന് ഒരുങ്ങുകയാണ് ഹസൂര്‍ മള്‍ട്ടി പ്രൊജക്ട്‌സ് ലിമിറ്റഡ് (എച്ച്എംപിഎല്‍). റെക്കോര്‍ഡ് തീയതിയും അവകാശ ഓഹരികളുടെ തോതും പിന്നീട് തീരുമാനിക്കുമെന്ന് കമ്പനി എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ പറഞ്ഞു. 1.23 ശതമാനം ഉയര്‍ന്ന് 82.50 രൂപയിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.

കഴിഞ്ഞ 20 വര്‍ഷത്തില്‍ 169.34 ശതമാനം ഉയര്‍ന്ന ഓഹരിയാണ് എച്ച്എംപിഎല്ലിന്റേത്. 5 വര്‍ഷത്തെ ഉയര്‍ച്ച 6246.15 ശതമാനം. 1.30 രൂപയില്‍ നിന്നായിരുന്നു മുന്നേറ്റം.

3 വര്‍ഷത്തില്‍ 4,845.45 ശതമാനം വളര്‍ച്ച രേഖപ്പെടുത്താനുമായി. 82.82 കോടി രൂപ വിപണി മൂല്യമുള്ള സ്‌മോള്‍ ക്യാപ് സ്ഥാപനമായ ഹസൂര്‍ മള്‍ട്ടി പ്രോജക്ട്‌സ് ലിമിറ്റഡ് ഉപഭോക്തൃ വിവേചനാധികാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. റോഡ് നിര്‍മ്മാണ മേഖലയിലാണ് വൈദഗ്ധ്യമുള്ളത്.

രാജ്യത്തെ ഹൈവേ നിര്‍മ്മാണ സംരംഭത്തില്‍ നിര്‍ണ്ണായക സംഭാവന നല്‍കിയ കമ്പനിയാണ് എച്ച്എംപിഎല്‍.

X
Top