8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

7 ശതമാനം ഉയര്‍ന്ന് മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: ഡൈനാമിക് കേബിള്‍സ് ഓഹരി, വെള്ളിയാഴ്ച 6.46 ശതമാനം ഉയര്‍ന്ന് 357.65 രൂപയിലെത്തി. ജെയ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡൈനാമിക് കേബിള്‍സ് ഇലക്ട്രിക് കേബിള്‍സ് നിര്‍മ്മിക്കുന്ന കമ്പനിയാണ്. കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് കമ്പനി എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്യുന്നത്.

അതിന് മുന്‍പ് ബിഎസ്ഇയിലായിരുന്നു ട്രേഡിംഗ്. നാലാംപാദത്തില്‍ കമ്പനി 178.46 കോടി രൂപയുടെ വരുമാനം നേടി. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 3.35 ശതമാനം കൂടുതല്‍.

പ്രവര്‍ത്തന ലാഭം 22.84 ശതമാനം ഉയര്‍ത്തി 18.98 കോടി രൂപയാക്കാനും നികുതി കഴിച്ചുള്ള ലാഭം 17.68 ശതമാനം ഉയര്‍ത്തി 9.98 കോടി രൂപയാക്കാനും കമ്പനിയ്ക്ക് സാധിച്ചു.

2023 സാമ്പത്തികവര്‍ഷത്തിലെ അറ്റാദായം 31 കോടി രൂപയാണ്. വില്‍പന വരുമാനം 669 കോടി രൂപ. വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 18.61 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ അറ്റാദായം സ്ഥിരമായി.

X
Top